മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു സ്പാനിഷ് നായിക തരംഗമാകാൻ രണ്ട് രഹസ്യങ്ങൾ

അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ സംവിധാനം ചെയ്യുന്ന രണ്ട് രഹസ്യങ്ങൾ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്. സ്പാനിഷ് താരം ആൻഡ്രിയ റവേര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു സ്പാനിഷ് നായിക തരംഗമാകാൻ രണ്ട് രഹസ്യങ്ങൾ
സിനിമ പോസ്റ്റർ

സെപ്റ്റംബർ റിലീസിന് ഒരുങ്ങി 'രണ്ട് രഹസ്യങ്ങൾ'; സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രത്തിൽ

കൊച്ചി: നവാഗതരായ അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ ചേർന്ന് കഥയെഴുതി സംവിധാനം ചെയ്യുന്ന അതീവ ത്രില്ലർ ചിത്രം 'രണ്ട് രഹസ്യങ്ങൾ' സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തുന്നു. മലയാള സിനിമയിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്പാനിഷ് നടി ആൻഡ്രിയ റവേരയാണ് ഈ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

​വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസ്സനാർ ആണ് നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

​ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവർ ഛായാഗ്രഹണവും പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്ന് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിക്കും