ഇടപ്പള്ളി ഇനി ജ്വല്ലറി ഹബ്ബ് റീഗൽ ജ്വല്ലേഴ്സിന്റെ വൻനിര ഫ്ലാഗ്ഷിപ് ഷോറൂം മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്തു
ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ റീഗൽ ജ്വല്ലേഴ്സിന്റെ ഫ്ലാഗ്ഷിപ് ഷോറൂം മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്തു. ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റും ഡയമണ്ട്, ഗോൾഡ് ഓഫറുകളും പ്രഖ്യാപിച്ചു.
റീഗൽ ജ്വല്ലേഴ്സ് ഫ്ലാഗ്ഷിപ് ഷോറൂം ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു ഉദ്ഘാടനം മഞ്ജു വാരിയർ നിർവഹിച്ചു
കൊച്ചി (ഇടപ്പള്ളി) : റീഗൽ ജ്വല്ലേഴ്സിന്റെ അത്യാധുനിക ഫ്ലാഗ്ഷിപ് ഷോറൂം ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്രതാരവും റീഗൽ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാരിയറാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഉമ തോമസ് എംഎൽഎ, കൊച്ചി കോർപറേഷൻ മേയർ വി.കെ. മിനിമോൾ, റീഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി.കെ. ശിവദാസ്, എംഡി ആൻഡ് സിഇഒ വിബിൻ ശിവദാസ്, മാനേജിങ് ഡയറക്ടർ പല്ലവി നാംദേവ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഇടപ്പള്ളിയെ മുൻനിര ജ്വല്ലറി ഷോപ്പിങ് ഡെസ്റ്റിനേഷനായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഫ്ലാഗ്ഷിപ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാൻ ഉദ്ദേശിച്ചാണ് നിലവിലുണ്ടായിരുന്ന ഷോറൂമിന് പകരം പുതിയത് നിർമ്മിച്ചതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് റീഗൽ ജ്വല്ലേഴ്സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും 'ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റ്' ആരംഭിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50% കിഴിവും സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 0% കിഴിവും പ്രത്യേക ഓഫറുകളായി ഉപഭോക്താക്കൾക്ക് ലഭ്യമാകും.

