എം.എസ്. ധോണി മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
എം.എസ്. ധോണി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ
കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയെ നിയോഗിച്ചു. കമ്പനി ഉയർത്തിപ്പിടിക്കുന്ന 'റെസ്പോൺസിബിൾ ജ്വല്ലർ' (Responsible Jeweller) എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല പങ്കാളിത്തത്തിനാണ് ധോണിയുമായി തുടക്കക്കമിടുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു.
രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ മൂന്ന് വൈറ്റ് ബോൾ ടൂർണമെന്റുകളിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഏക ക്യാപ്റ്റനാണ് എം.എസ്. ധോണി. അദ്ദേഹവുമായുള്ള സഹകരണത്തിലൂടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും ആഗോളതലത്തിലുള്ള 450-ൽ ഏറെ മലബാർ ഷോറൂമുകൾ വഴിയും വൻതോതിലുള്ള പ്രചാരണ പരിപാടികളാണ് കമ്പനി ലക്ഷ്യമിടുന്നത്. മലബാർ ഗോൾഡുമായി കൈകോർക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് ധോണി പ്രതികരിച്ചു.
ഉപയോക്താക്കൾക്കായി 'മലബാർ പ്രതിജ്ഞകൾ' (Malabar Promises) നടപ്പാക്കിയാണ് റെസ്പോൺസിബിൾ ജ്വല്ലറി എന്ന നിലയിലുള്ള പ്രതിബദ്ധത തെളിയിക്കുന്നതെന്ന് എം.പി. അഹമ്മദ് വിശദീകരിച്ചു.
പ്രധാന മലബാർ പ്രതിജ്ഞകൾ:
ആഭരണങ്ങളുടെ വില നിർണയത്തിലെ സുതാര്യത
100% എച്ച്.യു.ഐ.ഡി (HUID) ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ
ശാസ്ത്രീയവും സുതാര്യവുമായ 28 തരത്തിലുള്ള പരിശോധനകൾക്കു വിധേയമാക്കിയ പ്രകൃതിദത്ത ഡയമണ്ടുകൾ
ഉത്തരവാദിത്ത ഉറവിടങ്ങളിൽ നിന്നുള്ള സ്വർണ ശേഖരം
ന്യായ വിലയും മികച്ച ബൈബാക്ക് പോളിസിയും
ആഭരണങ്ങൾക്ക് ആജീവനാന്ത പരിരക്ഷയും ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും
മികച്ച മൂല്യം ഉറപ്പാക്കി ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം