എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് പുതിയ ആംബുലൻസ് ടി.ജെ. വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് പുതിയ ആംബുലൻസ് ടി.ജെ. വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് പുതിയ ആംബുലൻസ്; ടി.ജെ. വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: ജില്ലയിലെ മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകി എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് പുതിയ ആംബുലൻസ് അനുവദിച്ചു. ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും തുക അനുവദിച്ചാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനം ലഭ്യമാക്കിയത്.
ജില്ലയിലെ വെറ്ററിനറി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ആംബുലൻസ് സഹായിക്കും. അടിയന്തര സാഹചര്യങ്ങളിൽ മൃഗങ്ങൾക്ക് ചികിത്സ എത്തിക്കുന്നതിനുള്ള ആംബുലേറ്ററി സേവനങ്ങൾക്കും, ജില്ലയിലെ എലിഫന്റ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കും ഈ വാഹനം വലിയ മുതൽക്കൂട്ടാകും. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ മാറ്റുന്നതിനും വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ഇതോടെ വേഗതയേറും.
ചടങ്ങിൽ വെറ്ററിനറി കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
