പുതുമുഖങ്ങൾക്കും പ്രമുഖർക്കും അവസരം നിർമ്മാണ രംഗത്ത് തിളങ്ങാൻ ഇന്ത്യൻ സിനിമാക്കമ്പനി
അൻപതോളം പുതുമുഖങ്ങളെയും പ്രമുഖ താരങ്ങളെയും അണിനിരത്തി ഇന്ത്യൻ സിനിമാക്കമ്പനി മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാകുന്നു. പുതിയ രണ്ട് സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നു.
മലയാള സിനിമയിൽ തരംഗമാകാൻ 'ഇന്ത്യൻ സിനിമാക്കമ്പനി'; പുതിയ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചി: അനുരാജ് മനോഹർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം ‘നരിവേട്ട’യുടെ മികച്ച വിജയത്തിന് ശേഷം നിർമ്മാണ രംഗത്ത് സജീവ സാന്നിധ്യമാകാൻ 'ഇന്ത്യൻ സിനിമാക്കമ്പനി'. ഗൾഫ് മേഖലയിലെ പ്രമുഖ വ്യവസായികളായ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്പനി, ഒരേസമയം രണ്ട് പുതിയ ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്.
വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'നരിവേട്ട' സാമ്പത്തിക വിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. പ്രേക്ഷകർക്ക് പൂർണ്ണ ആസ്വാദനവും സന്തോഷവും പകരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, ആ സംതൃപ്തിയാണ് സിനിമയുടെ നിലനിൽപ്പെന്നും നിർമ്മാതാവ് ടിപ്പു ഷാൻ വ്യക്തമാക്കി.
പുതിയ ചിത്രങ്ങൾ ചിത്രീകരണ ഘട്ടത്തിൽ
ഷറഫുദീൻ ചിത്രം: നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ഹ്യൂമർ-ഫാമിലി എന്റർടെയ്നർ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 4-ന് മൈസൂരിൽ ആരംഭിച്ചു. ഷറഫുദീൻ, 'വാഴ 2' ഫെയിം അലൻ ബിൻ സിറാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയുടെ പുതുമ കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ടീനേജ് റോം-കോം ചിത്രം: നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 21-ന് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ റോമാന്റിക് കോമഡി ചിത്രത്തിൽ ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുത്തൻ പ്രതിഭകളാണ് അണിനിരക്കുന്നത്.
ഈ രണ്ട് ചിത്രങ്ങൾക്ക് പുറമെ മറ്റ് രണ്ട് സിനിമകളുടെ പ്രാഥമിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിലൊന്നിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
അനധികൃത ബോർഡ് നീക്കം ചെയ്യൽ ഒറ്റമാസത്തിനിടെ 4.45 ലക്ഷം രൂപ പിഴ ഈടാക്കി
പുതുമുഖങ്ങൾക്കും പ്രമുഖർക്കും അവസരം നിർമ്മാണ രംഗത്ത് തിളങ്ങാൻ ഇന്ത്യൻ സിനിമാക്കമ്പനി
നിവിൻ പോളി റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ നാളെ തിയേറ്ററുകളിലേക്ക് വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു
തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിക്ക് ഊഷ്മളമായ യാത്രയയപ്പ് ഉപഹാരം സമ്മാനിച്ച് മന്ത്രി എ. പി. അനിൽകുമാർ
വേളിയെ വലിയ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റും മന്ത്രി സി.പി. ജോൺ
സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും മന്ത്രി എം. ലിജു