ദുൽഖർ സൽമാന്റെ ഐ ആം ഗെയിം ആദ്യ ഗാനം പുറത്തുവിട്ടു

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ഓണം റിലീസായി ഓഗസ്റ്റ് 20 ന് എത്തും. ചിത്രത്തിലെ അർമാൻ മാലിക് ആലപിച്ച മഴവില്ലായേ എന്ന ഗാനം പുറത്തിറങ്ങി.

ദുൽഖർ സൽമാന്റെ ഐ ആം ഗെയിം ആദ്യ ഗാനം പുറത്തുവിട്ടു
സിനിമ പോസ്റ്റർ

ഓണം കളറാക്കാൻ ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം'; ആദ്യ ഗാനം 'മഴവില്ലായേ' പുറത്തിറങ്ങി

കൊച്ചി: ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' എന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് ഈണം പകർന്ന്, അർമാൻ മാലിക് ആലാപനം നിർവ്വഹിച്ച "മഴവില്ലായേ" എന്ന ഗാനമാണ് റിലീസായത്. ഷർഫുവിന്റേതാണ് വരികൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനം നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

​ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത് ചിത്രവും ഏറ്റവും വലിയ പ്രോജക്റ്റുമായ 'ഐ ആം ഗെയിം' 2026 ഓഗസ്റ്റ് 20-ന് ഓണം റിലീസായി ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. 'ആർഡിഎക്സ്' എന്ന മെഗാ ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്.

​മെഗാ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് പാൻ-ഇന്ത്യൻ തലത്തിൽ വൻ സ്വീകരണമാണ് ലഭിച്ചത്.

​ദുൽഖറിന് പുറമെ ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയിട്ടുള്ളത്.