ഹരിതകർമസേനയ്ക്ക് തണലായി മൂവാറ്റുപുഴ നഗരസഭ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തി

ഹരിതകർമസേന അംഗങ്ങൾക്കായി മുവാറ്റുപുഴ നഗരസഭ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) സ്ഥാപിച്ച വാട്ടർ പ്യൂരിഫയറുകളും പെഡസ്റ്റൽ ഫാനുകളും നഗരസഭാ ചെയർപേഴ്സൺ ജോയ്‌സ് മേരി ആൻ്റണി ഉദ്ഘാടനം ചെയ്തു

ഹരിതകർമസേനയ്ക്ക് തണലായി മൂവാറ്റുപുഴ നഗരസഭ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തി
ഹരിതകർമസേന അംഗങ്ങൾക്കായി മുവാറ്റുപുഴ നഗരസഭ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) സ്ഥാപിച്ച വാട്ടർ പ്യൂരിഫയറുകളും പെഡസ്റ്റൽ ഫാനുകളും നഗരസഭാ ചെയർപേഴ്സൺ ജോയ്‌സ് മേരി ആൻ്റണി ഉദ്ഘാടനം ചെയ്യുന്നു
ഹരിതകർമസേനയ്ക്ക് തണലായി മൂവാറ്റുപുഴ നഗരസഭ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തി

മൂവാറ്റുപുഴ നഗരസഭ എം.സി.എഫിൽ ഹരിതകർമസേനയ്ക്ക് മെച്ചപ്പെട്ട വിശ്രമസൗകര്യങ്ങൾ; വാട്ടർ പ്യൂരിഫയറുകളും ഫാനുകളും സ്ഥാപിച്ച് നഗരസഭ

മൂവാറ്റുപുഴ: നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളുടെ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (MCF) വാട്ടർ പ്യൂരിഫയറുകളും പെഡസ്റ്റൽ ഫാനുകളും സ്ഥാപിച്ച് മൂവാറ്റുപുഴ നഗരസഭ. എം.സി.എഫിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

​പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി നിർവഹിച്ചു. ഹരിതകർമസേന അംഗങ്ങളുടെ ക്ഷേമത്തിനും പ്രവർത്തന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും നഗരസഭ മുൻഗണന നൽകുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ അവർ വ്യക്തമാക്കി.

​ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പി. വി. അബ്ദുൽ സലാം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജിനു ആന്റണി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അസം ബീഗം, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രജിത എന്നിവർ പങ്കെടുത്തു. കൂടാതെ നഗരസഭാംഗങ്ങളായ ഷേർളി പൗലോസ്, സജി മത്തായി, മനു പോൾ, ഷിതാ റാണി, ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.