വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എസ് ക്യൂബ് ഫിലിംസിന്റെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു

ഉയരെ , ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തിൽ വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നു. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്.

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എസ് ക്യൂബ് ഫിലിംസിന്റെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു
വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു

​കൊച്ചി: 'ഉയരെ', 'ജാനകി ജാനേ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. 'തുടക്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ലൂക്ക'യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ്.

​വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു മികച്ച സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. 'വരത്തൻ', 'വൈറസ്', 'റൈഫിൾ ക്ലബ്' തുടങ്ങിയ വൻ വിജയങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും.

​മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. 'ഹൃദയം' ഫെയിം ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധാനം. ആഷിഖ് എസ് (പ്രൊഡക്ഷൻ ഡിസൈനർ), സമീറ സനീഷ് (വസ്ത്രാലങ്കാരം), ശ്രീനാഥ് പി. എസ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), സജി സി ജോസഫ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

​യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈൻസും സ്നേക്ക്പ്ലാന്റ് എൽ.എൽ.പി മാർക്കറ്റിംഗും നിർവഹിക്കുന്നു. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും