​തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം

​തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ജനുവരി 8 വരെ അപേക്ഷിക്കാം ​

​തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം
​തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം ജനുവരി 8 വരെ അപേക്ഷിക്കാം

​തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: ജനുവരി 8 വരെ അപേക്ഷിക്കാം

​തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ഉത്പാദനക്ഷമതയും കഴിവും അംഗീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 'തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024'-ലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തൊഴിൽ മേഖലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മികച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും പുരസ്‌കാരമായി ലഭിക്കും.

​സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണം, കള്ളുചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ തൊഴിലാളി, സെയിൽസ് പേഴ്‌സൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, ഐ.ടി, ബാർബർ, ബ്യൂട്ടീഷ്യൻ, പാചകം തുടങ്ങിയ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ പരമ്പരാഗത കരകൗശല മേഖലയിലുള്ളവർക്കും (ഇരുമ്പ് പണി, മരപ്പണി, കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി, ആഭരണം, ഈറ്റ-കാട്ടുവള്ളി തൊഴിലാളികൾ), മാനുഫാക്ച്ചറിംഗ് മേഖലയിലെ (മരുന്ന്, ഓയിൽ മിൽ, ചെരുപ്പ് നിർമ്മാണം, ഫിഷ് പീലിംഗ്) തൊഴിലാളികൾക്കും അപേക്ഷിക്കാവുന്നതാണ്.

​ഓരോ മേഖലയിലെയും മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം. രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും ലഭിക്കും. താത്പര്യമുള്ളവർ ലേബർ കമ്മീഷണറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://lc.kerala.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 8 ആണ്. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ ലേബർ കമ്മീഷണറുടെ കാര്യാലയവുമായോ 0471-2783908 എന്ന നമ്പറിലോ ബന്ധപ്പെടുക.