മുഖ്യമന്ത്രി അഹങ്കാരി, കാണാൻ കൂട്ടാക്കിയില്ല വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ജി. സുകുമാരൻ നായർ

എൻഎസ്എസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി അഹങ്കാരിയാണെന്നും ആരുടെയും കാലുപിടിക്കാൻ എൻഎസ്എസ് തയ്യാറല്ലെന്നും അദ്ദേഹം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി അഹങ്കാരി, കാണാൻ കൂട്ടാക്കിയില്ല വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ജി. സുകുമാരൻ നായർ
മുഖ്യമന്ത്രി അഹങ്കാരി, കാണാൻ കൂട്ടാക്കിയില്ല; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ജി. സുകുമാരൻ നായർ

മുഖ്യമന്ത്രി അഹങ്കാരി, കാലുപിടിക്കാൻ എൻഎസ്എസ് ഇല്ല; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സുകുമാരൻ നായർ; ഗണേഷ് കുമാർ ബോർഡിൽ നിന്ന് പുറത്ത്

പെരുന്ന: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി നായർ സർവീസ് സൊസൈറ്റി (NSS) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ദൂതൻ വഴി രണ്ടുതവണ സമീപിച്ചിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തങ്ങൾ ചെന്നത് ആരുടെയും ഔദാര്യത്തിന് വേണ്ടിയല്ല, മറിച്ച് സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. മുഖ്യമന്ത്രി അഹങ്കാരിയാണെന്നും അദ്ദേഹത്തിന്റെ കാലുപിടിക്കേണ്ട ആവശ്യം എൻഎസ്എസിനില്ലെന്നും ഈ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെയെന്നും സുകുമാരൻ നായർ മറുപടി പ്രസംഗത്തിൽ കടുത്ത ഭാഷയിൽ പറഞ്ഞു.

​സുകുമാരൻ നായർ വീണ്ടും ജനറൽ സെക്രട്ടറി; ഗണേഷ് കുമാർ പുറത്ത്

​എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി. സുകുമാരൻ നായരെ യോഗം വീണ്ടും തെരഞ്ഞെടുത്തു. അതേസമയം, കാലാവധി അവസാനിച്ചതിനെ തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ എംഎൽഎ ഭരണസമിതിയിൽ നിന്ന് പുറത്തായി. പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക് യൂണിയന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുകാലമായി ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവ് വന്ന ഒൻപത് സ്ഥാനങ്ങളിലേക്കും ഈ യോഗത്തിൽ തെരഞ്ഞെടുപ്പ് നടന്നു.