ഇടുക്കി പൈനാവില്‍ ശുചിത്വമില്ലായ്മ ന്യൂ വിനായക, ബുഹാരി ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി
ഓണം വിപണി ലക്ഷ്യമിട്ട് ഇടുക്കിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കി. ഈ ആഴ്ച 63 പരിശോധനകള്‍ നടത്തി എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
സേഫ് ഓണം 2026 ഇടുക്കിയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഇടുക്കി: 'സേഫ് ഓണം 2026' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും തുടര്‍നടപടികളും ഊര്‍ജിതമാക്കി. ഓണം വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച മാത്രം ജില്ലയിലാകെ 63 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത എട്ട് സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസും അഞ്ച് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്കി.
തൊടുപുഴയില്‍ മീന്‍ ലേലം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മീനിന്റെ 7 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ചും പരിശോധന നടത്തി. ഇവിടെ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ല.
ഇടുക്കി പൈനാവില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ന്യൂ വിനായക ഹോട്ടല്‍, ബുഹാരി ഹോട്ടല്‍ എന്നിവയ്ക്ക് ഇടുക്കി ആര്.ഡി.ഒ യഥാക്രമം 2000 രൂപയും 5000 രൂപയും പിഴ ചുമത്തി. കൂടാതെ, ഇടുക്കി സര്‍ക്കിളില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 18 സ്ഥാപനങ്ങളില്‍ നിന്നായി 44,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വിവിധ പരിശോധനകളുടെ ഭാഗമായി 36 സര്‍വയലന്‍സ് സാമ്പിളുകളും 5 സ്റ്റാറ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഒരു അഡ്ജുഡിക്കേഷന് ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, മഴക്കെടുതികളെ തുടര്‍ന്ന് ജില്ലയില്‍ രൂപീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യസുരക്ഷയും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കര്‍ശനമായി ഉറപ്പുവരുത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഭിന്നശേഷി കുട്ടികൾക്ക് തുല്യഅവസരം ഉറപ്പാക്കണം വി. പി. സജീന്ദ്രൻ എം.എൽ.എ
അയ്യൻകുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി വി പി സജീന്ദ്രൻ എം എൽ എ
സർക്കാർ ഉദ്യോഗസ്ഥർക്കായി വിവരാവകാശ സെമിനാർ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സ്മാർട്ട് റേഷൻ കാർഡ് ഫോൺ നമ്പറും ആധാറും അടിയന്തരമായി ബന്ധിപ്പിക്കണം സപ്ലൈ ഓഫീസർ
കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസിൽ ചിക്കൻപോക്സ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് 21 ദിവസം അവധി
മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ 
