കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം നൽകണം മന്ത്രി എം. ലിജു

കേരളത്തിലെ എല്ലാ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമ്മിതബുദ്ധിയിലും (എഐ) നൈപുണ്യ വികസനത്തിലും പരിശീലനം ഉറപ്പാക്കണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു. ആലപ്പുഴ ജില്ലയിലെ സിഡിഎസ്സുകളുടെ ഐഎസ്ഒ പ്രഖ്യാപന വേളയിലാണ് പ്രഖ്യാപനം.

കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം നൽകണം മന്ത്രി എം. ലിജു
കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം നൽകണം: മന്ത്രി എം. ലിജു
കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം നൽകണം മന്ത്രി എം. ലിജു
കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം നൽകണം മന്ത്രി എം. ലിജു

കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം ഉറപ്പാക്കണമെന്ന് മന്ത്രി എം. ലിജു

ആലപ്പുഴ: സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമ്മിതബുദ്ധിയിലും (എഐ) നൈപുണ്യ വികസനത്തിലും പ്രത്യേക പരിശീലനം നൽകണമെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. ആലപ്പുഴ ഹവേലി റിസോർട്ടിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെയും ഏകദിന ശില്പശാലയും ജില്ലാ സിഡിഎസ്സുകളുടെ സമ്പൂർണ്ണ ഐഎസ്ഒ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കുടുംബശ്രീ പ്രവർത്തകർ പരമ്പരാഗത പ്രവർത്തനരീതികൾ മാറ്റിവെച്ച് വൈവിധ്യവൽക്കരണത്തിലേക്കും പുതിയ മേഖലകളിലേക്കും കടന്നുവരേണ്ടതുണ്ട്. വിദേശ ഭാഷകൾ ഉൾപ്പെടെയുള്ളവ അഭ്യസിക്കുന്നതിനുള്ള പരിശീലനം നൽകുന്നത് ആലപ്പുഴ പോലുള്ള ടൂറിസം മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. എഐ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സ്ത്രീ ശാക്തീകരണ രംഗത്ത് ചരിത്രപരമായ മുന്നേറ്റമാണ് കുടുംബശ്രീ പ്രസ്ഥാനം കാഴ്ചവെച്ചത്. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിലും സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കുന്നതിലും ഈ പ്രസ്ഥാനം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ ജില്ലയിലെ 72 ഗ്രാമപഞ്ചായത്ത് സിഡിഎസ്സുകളുടെയും 8 നഗരസഭാ സിഡിഎസ്സുകളുടെയും സമ്പൂർണ്ണ ഐഎസ്ഒ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. എം. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടിജിൻ ജോസഫ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത്, നഗരസഭാംഗം ഷേർളി ആന്റണി, സിഡിഎസ് ചെയർപേഴ്സൺമാരായ ഹെലൻ ഫെർണാണ്ടസ്, ഷീലാ മോഹൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ അനന്താ രാജൻ തുടങ്ങിയവർ സംബന്ധിച്ചു.