നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനാകുന്നു ലെനിൻ പാണ്ഡ്യൻ സെപ്റ്റംബർ 25 ന്
നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ സത്യജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ലെനിൻ പാണ്ഡ്യൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്നു. ചിത്രം സെപ്റ്റംബർ 25 ന് തിയേറ്ററുകളിലെത്തും
നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനായി അരങ്ങേറുന്നു; 'ലെനിൻ പാണ്ഡ്യൻ' സെപ്റ്റംബർ 25-ന്
ചെന്നൈ: തമിഴ് സിനിമയിലെ ഇതിഹാസ താരം 'നടികർ തിലകം' ശിവാജി ഗണേശന്റെ അഭിനയപാരമ്പര്യം കാത്തുസൂക്ഷിക്കാൻ കുടുംബത്തിൽ നിന്നും പുതിയൊരു താരം കൂടി വെള്ളിത്തിരയിലെത്തുന്നു. ശിവാജി ഗണേശന്റെ മൂത്ത മകൻ രാംകുമാറിന്റെ ഇളയ മകനായ ദർഷൻ ഗണേശൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ലെനിൻ പാണ്ഡ്യൻ' സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും.
കുട്ടിക്കാലം മുതൽ അഭിനയത്തിൽ താല്പര്യമുണ്ടായിരുന്നെങ്കിലും സഭാകമ്പം കാരണം ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു ദർഷന്റേത്. എന്നാൽ നാടകം, കർണാടക സംഗീതം, നൃത്തം എന്നിവ അഭ്യസിച്ചതോടെയാണ് ദർഷൻ തന്റെ ഭയം മറികടന്നത്. കോളേജ് പഠനകാലത്ത് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ അഭിനയമാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് FLAME-ൽ നിന്നും നാടകം, സിനിമ, ടെലിവിഷൻ പഠനത്തിൽ പരിശീലനം നേടി. NSD, FTII തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലെ അധ്യാപകരിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും അഭിനയത്തിന്റെ മെച്ചപ്പെട്ട ശൈലികൾ സ്വായത്തമാക്കിയ ദർഷൻ, ഇന്ത്യയിലുടനീളമുള്ള വിവിധ നാടകസംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. തെരുവ് നാടകങ്ങളിലും പ്രശസ്തമായ 'സബ' (Saba) ഗ്രൂപ്പിന്റെ നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
സിനിമയിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രമുഖ ബഹുരാഷ്ട്ര ബ്രാൻഡുകളായ കാഡ്ബറി, കൊക്കക്കോള, മിന്ത്ര, പേടിഎം തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു.
പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സത്യജ്യോതി ഫിലിംസാണ് 'ലെനിൻ പാണ്ഡ്യൻ' നിർമ്മിക്കുന്നത്. റോജ, ഗംഗൈ അമരൻ, ഇളവരസു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ 'ഇസൈജ്ഞാനി' ഇളയരാജയാണ് ദർഷന്റെ സിനിമാ അരങ്ങേറ്റത്തിന്റെ ലോഞ്ചിങ് നിർവ്വഹിച്ചത്.
രജനികാന്ത്, കമലഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ദർഷന് ആശംസകൾ അറിയിച്ചു. ചെറിയച്ഛൻ പ്രഭു, സഹോദരൻ വിക്രം പ്രഭു എന്നിവരെപ്പോലെ പിതാമഹന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ദർഷൻ ഗണേശൻ.
നടികർ തിലകം ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനാകുന്നു ലെനിൻ പാണ്ഡ്യൻ സെപ്റ്റംബർ 25 ന്
കരൂണാപുരം ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ പ്രവേശനം സെപ്റ്റംബർ 28 വരെ
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ജീവിതശൈലി മാറ്റാതെ രോഗങ്ങൾ തടയാനാവില്ല ആര്യാടൻ ഷൗക്കത്ത് എം.എൽ.എ
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം