സാഫല്യം പദ്ധതി പുനർനിർമാണത്തിന് പ്രത്യേകാനുമതി തേടി മന്ത്രി അനൂപ് ജേക്കബ്
ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതിയിലെ ഫ്ലാറ്റുകളുടെ പുനർനിർമാണത്തിനും ഗുണഭോക്താക്കളുടെ പുനരധിവാസത്തിനുമായി പ്രത്യേകാനുമതി തേടി മന്ത്രി അനൂപ് ജേക്കബ് ഹൗസിംഗ് ബോർഡ് മന്ത്രി മോൻസ് ജോസഫിന് കത്തയച്ചു.
ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതി: പുനർനിർമാണത്തിനും പുനരധിവാസത്തിനും പ്രത്യേകാനുമതി തേടി മന്ത്രി അനൂപ് ജേക്കബ്
കൊച്ചി: ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പ്രത്യേകാനുമതി തേടിയതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതുസംബന്ധിച്ച് ഭവന നിർമ്മാണ ബോർഡിന്റെ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫിന് കത്തു നൽകിയിട്ടുണ്ട്. പ്രത്യേക അനുമതി ലഭിക്കുന്നതോടെ പദ്ധതിയിലുൾപ്പെട്ട ഫ്ലാറ്റുകളുടെ പുനർനിർമാണത്തിനും ഗുണഭോക്താക്കളുടെ പുനരധിവാസത്തിനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലാറ്റുകളുടെ ഉചിതമായ പുനർനിർമാണത്തിനായി 2027-28 സാമ്പത്തിക വർഷത്തിൽ 2.27 കോടി രൂപ വകയിരുത്തണമെന്ന് പ്ലാനിംഗ് ബോർഡിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതി നടത്തിപ്പിനായി അധികമായി വരുന്ന തുക ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കിയ സാഫല്യം ഭവനപദ്ധതിയിലെ ഫ്ലാറ്റുകളുടെ പുനർനിർമാണം സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റിൽ ഭക്ഷ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
പദ്ധതിയുടെ പശ്ചാത്തലം:
സാഫല്യം ഭവനപദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പാക്കാൻ 2014 മേയ് 15-നാണ് സർക്കാർ അനുമതി നൽകിയത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 33.9 സെന്റ് ഭൂമി കൈമാറിയിരുന്നു. ഇവിടെ രണ്ടു ബ്ലോക്കുകളിലായി 54 ഫ്ലാറ്റുകൾ നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഇതിൽ ബ്ലോക്ക് 2-ൽ നിർമിച്ച 24 ഫ്ലാറ്റുകൾ 2016 ജൂലൈ 27-ന് ഗ്രാമപഞ്ചായത്തിന് കൈമാറി. ജിഎഫ്ആർജി (GFRG) പാനലുകൾ ഉപയോഗിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നിർമിച്ച ഫ്ലാറ്റുകളാണിത്. ഫ്ലാറ്റുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നിർദേശം കഴിഞ്ഞ സാമ്പത്തിക വർഷം വർക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇപ്പോൾ മന്ത്രിതലത്തിൽ ഇടപെട്ട് പ്രത്യേക അനുമതിക്കായി നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി പൈർ
സാഫല്യം പദ്ധതി പുനർനിർമാണത്തിന് പ്രത്യേകാനുമതി തേടി മന്ത്രി അനൂപ് ജേക്കബ്
മണീട് ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണ പദ്ധതി നടപ്പിലാക്കി
മീശപ്പുലിമലയിൽ നീലക്കുറിഞ്ഞിക്കാലം ബുക്കിംഗ് ആരംഭിച്ചു
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്