​കുറുപ്പുംപടി മോഷണം പ്രതി പിടിയിൽ

​കുറുപ്പുംപടി മോഷണം പ്രതി പിടിയിൽ മോഷ്ടിച്ചത് 11 വീടുകളിൽ, പണം ധൂർത്തടിച്ചത് ഗോവയിൽ ​

​കുറുപ്പുംപടി മോഷണം പ്രതി പിടിയിൽ
​കുറുപ്പുംപടി മോഷണം

​കുറുപ്പുംപടി മോഷണം: പ്രതി പിടിയിൽ; മോഷ്ടിച്ചത് 11 വീടുകളിൽ, പണം ധൂർത്തടിച്ചത് ഗോവയിൽ

​കുറുപ്പുംപടി: കുറുപ്പുംപടിയിലും പുല്ലുവഴിയിലും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ് (45) ആണ് പിടിയിലായത്. നിലവിൽ പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്താണ് ഇയാൾ താമസിക്കുന്നത്. മോഷണം നടന്ന് അഞ്ചാം ദിവസമാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.

​ജനുവരി 10-നായിരുന്നു കേസിനാസ്പദമായ സംഭവം. പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയ പ്രതി, വിലപിടിപ്പുള്ള വസ്തുക്കളൊന്നും ലഭിക്കാത്തതിനെ തുടർന്ന് സിസിടിവി ക്യാമറ മോഷ്ടിച്ചു. അതേദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് മൂന്ന് പവൻ സ്വർണ്ണമോതിരവും കവർന്നു. രണ്ട് വീടുകളിലും ആ സമയത്ത് ആളുണ്ടായിരുന്നില്ല.

​പ്രതിയുടെ മോഷണരീതി:

ചോദ്യം ചെയ്യലിൽ വിവിധ സ്റ്റേഷൻ പരിധികളിലായി 11 മോഷണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചു. മൂവാറ്റുപുഴയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്നാണ് നൗഷാദ് മോഷണം നടത്തിയിരുന്നത്. മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷൻ പരിധികളിലെ പൂട്ടിക്കിടക്കുന്ന വീടുകളാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. മോഷ്ടിക്കുന്ന പണം ഗോവയിൽ പോയി ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

​റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, എസ്.ഐ ബി.എം. ചിത്തുജി, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക് എന്നിവരടങ്ങിയ സംഘമാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.