രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു അതിജീവിത സുപ്രീം കോടതിയിൽ
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു അതിജീവിത സുപ്രീം കോടതിയിൽ അയോഗ്യതാ പരാതി തിങ്കളാഴ്ച സമിതി പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു: അതിജീവിത സുപ്രീം കോടതിയിൽ; അയോഗ്യതാ പരാതി തിങ്കളാഴ്ച സമിതി പരിഗണിക്കും
ന്യൂഡൽഹി/തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക്. കേസിനാസ്പദമായ സംഭവത്തിന് പിന്നാലെ അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രതിയായ ദീപ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് അതിജീവിത തടസ്സ ഹർജി (Caveat) ഫയൽ ചെയ്തത്.
ദീപ ജോസഫിന്റെ ഹർജിയിൽ കോടതി ഏതെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് അതിജീവിത സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് തടസ്സ ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി വരുംദിവസം പരിഗണിക്കും. ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീറാണ് സമിതിക്ക് കൈമാറിയത്. തിങ്കളാഴ്ചയാകും സമിതി ഈ വിഷയം ചർച്ച ചെയ്യുക. ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ ആൾ നിയമസഭയിൽ തുടരുന്നത് ഉചിതമല്ലെന്നാണ് പരാതിയിലെ പ്രധാന വാദം. മൂന്നാമത്തെ കേസിൽ കൂടി കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽ മോചിതനായ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.

