രവികുമാർ നാട്യാലയയ്ക്ക് ആദരം മൂവാറ്റുപുഴയിൽ സിപിഐ(എം) ഓണാഘോഷങ്ങൾക്ക് സമാപനം

കേരളത്തിലെ ശാസ്ത്രീയ നൃത്തകലയ്ക്ക് നൽകിയ സമർപ്പിത സേവനങ്ങളെ മുൻനിർത്തി പ്രമുഖ നൃത്ത അധ്യാപകൻ രവികുമാർ നാട്യാലയയെ ത്രിവേണി സാംസ്കാരികോത്സവ വേദിയിൽ ആദരിച്ചു. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരങ്ങളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

രവികുമാർ നാട്യാലയയ്ക്ക് ആദരം മൂവാറ്റുപുഴയിൽ സിപിഐ(എം) ഓണാഘോഷങ്ങൾക്ക് സമാപനം
മൂവാറ്റുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരങ്ങളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
രവികുമാർ നാട്യാലയയ്ക്ക് ആദരം മൂവാറ്റുപുഴയിൽ സിപിഐ(എം) ഓണാഘോഷങ്ങൾക്ക് സമാപനം
രവികുമാർ നാട്യാലയയ്ക്ക് ആദരം മൂവാറ്റുപുഴയിൽ സിപിഐ(എം) ഓണാഘോഷങ്ങൾക്ക് സമാപനം
രവികുമാർ നാട്യാലയയ്ക്ക് ആദരം മൂവാറ്റുപുഴയിൽ സിപിഐ(എം) ഓണാഘോഷങ്ങൾക്ക് സമാപനം

രവികുമാർ നാട്യാലയയ്ക്ക് ത്രിവേണി സാംസ്കാരികോത്സവത്തിന്റെ സ്നേഹാദരം; മൂവാറ്റുപുഴയിൽ ഓണാഘോഷങ്ങൾക്ക് വർണാഭമായ സമാപനം

മൂവാറ്റുപുഴ: കേരളത്തിലെ ശാസ്ത്രീയ നൃത്തകലയുടെ വളർച്ചയ്ക്കും പരിപോഷണത്തിനുമായി നാല് പതിറ്റാണ്ടിലേറെയായി നൽകിയ സമർപ്പിത സേവനത്തിനും കലാരംഗത്തെ മികവുറ്റ സംഭാവനകൾക്കും പ്രമുഖ നൃത്ത അധ്യാപകൻ രവികുമാർ നാട്യാലയയ്ക്ക് സ്നേഹാദരം. സിപിഐ(എം) മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ത്രിവേണി സാംസ്കാരികോത്സവത്തിന്റെ സമാപന വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്.

​സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ രവികുമാർ നാട്യാലയയ്ക്ക് ആദരവ് സമർപ്പിച്ചു. വിവിധ കലാ-സാഹിത്യ-കായിക മത്സരങ്ങൾ, നാടകം കൈകൊട്ടി കളി, വടംവലി, ഫുട്ബോൾ,  വോളിബോൾ, ക്രിക്കറ്റ്, വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച പൂക്കളമത്സരം എന്നിവയോടെയാണ് ദിനങ്ങൾ നീണ്ടുനിന്ന സാംസ്കാരികോത്സവം നടന്നു വന്നത്.

​മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന മുതിർന്നവരുടെ കൗതുകമാർന്ന  മത്സരങ്ങളോടെയായിരുന്നു ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്. തുടർന്ന് നടന്ന സമാപന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ യു.ആർ. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം സാജു നവോദയ (പാഷാണം ഷാജി) മുഖ്യാതിഥിയായി പങ്കെടുത്തു. കൺവീനർ സജി ജോർജ് യോഗത്തിന് സ്വാഗതം ആശംസിച്ചു.

​വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കൺസ്യൂമർഫെഡ് ചെയർമാൻ പി.എം. ഇസ്മായിൽ നിർവഹിച്ചു. സിപിഐ(എം) ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു, എം.എ. സഹീർ, ആർ. രാകേഷ്, കെ.ജി. അനിൽകുമാർ, പി.ബി. അജിത് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംസാരിച്ചു. സമാപന സമ്മേളനത്തിന് ശേഷം കൊച്ചിൻ ഗോൾഡൻ ഗാലക്സിയുടെ മെഗാഷോയും അരങ്ങേറി.