ചെമ്പൈ സംഗീതോത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരം
ചെമ്പൈ സംഗീതോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായിച്ച കലാകാരന്മാർ, സാങ്കേതിക മാധ്യമ പ്രവർത്തകർ എന്നിവരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു
ചെമ്പൈ സംഗീതോത്സവത്തിന്റെ അണിയറ പ്രവർത്തകരെ ദേവസ്വം ആദരിച്ചു
ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങൾ, പക്കമേളം ഒരുക്കിയ കലാകാരന്മാർ, ആകാശവാണി, ദൂരദർശൻ, മറ്റ് സാങ്കേതിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രസ് ക്ലബ്, പ്രസ് ഫോറം പ്രതിനിധികൾ എന്നിവരാണ് ദേവസ്വത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്.
മുതിർന്ന സംഗീതജ്ഞൻ ഡോ. ടി.വി. ഗോപാലകൃഷ്ണന് ദേവസ്വത്തിന്റെ ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചുകൊണ്ട് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, പി.എ. അഭിലാഷ്, പി. ശിവദാസൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ ചേർന്ന് അണിയറ പ്രവർത്തകരെ ആദരിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ. ബിനു, പബ്ലിക്കേഷൻ മാനേജർ കെ.ജി. സുരേഷ് കുമാർ, ദേവസ്വം പി.ആർ.ഒ വിമൽ ജി. നാഥ് എന്നിവരും മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ചെമ്പൈ സംഗീതോത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരം
പട്ടയ അപേക്ഷകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും മന്ത്രി എ.പി അനിൽകുമാർ
എച്ച്.എം.ടി എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ
വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പ്രചാരണം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
വിദ്യാർഥികൾ തൊഴിലന്വേഷകർക്ക് അപ്പുറം തൊഴിൽദാതാക്കളായി മാറണം മന്ത്രി റോജി എം. ജോൺ
പെരുമ്പാവൂർ കുറുപ്പംപടിയിൽ നവംബർ 28 ന് ആസാപ് സൗജന്യ മെഗാ തൊഴിൽമേള പ്രമുഖ കമ്പനികൾ പങ്കെടുക്കും