വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പ്രചാരണം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
വ്യാജവും രാസവസ്തുക്കൾ അടങ്ങിയതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികൾ ,ഇൻഫ്ലുവൻസർമാർക്കെതിരെ നിയമനടപടി വേണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കും.
വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പ്രചാരണം: ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം കത്തുനൽകി.
സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ തുക പ്രതിഫലം നൽകി, സുരക്ഷയും ഗുണനിലവാരവുമില്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈൻ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത വ്യാപകമാണ്. അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ ഫെയ്‌സ് ക്രീമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ സഹകരണത്തോടെ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തടയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൗഡറുകളുടെയും ഓൺലൈൻ വിപണനം നിയന്ത്രിക്കാൻ എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്കും മന്ത്രി നിർദേശം നൽകി. വിതരണശൃംഖലയും ഉറവിടവും കണ്ടെത്തി കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയും ചെയ്യും. ഫേസ് ഷീറ്റുകൾ, ഫെയർനെസ് ക്രീമുകൾ എന്നിവയുടെ വിപണനം പ്രത്യേകം നിരീക്ഷിക്കും.
മംഗലാപുരം-കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി എത്തുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. പാക്കിസ്ഥാൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമ്മാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവയുടെ വിതരണ ശൃംഖല കണ്ടെത്തി നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി
എച്ച്.എം.ടി എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ
വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പ്രചാരണം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
വിദ്യാർഥികൾ തൊഴിലന്വേഷകർക്ക് അപ്പുറം തൊഴിൽദാതാക്കളായി മാറണം മന്ത്രി റോജി എം. ജോൺ
പെരുമ്പാവൂർ കുറുപ്പംപടിയിൽ നവംബർ 28 ന് ആസാപ് സൗജന്യ മെഗാ തൊഴിൽമേള പ്രമുഖ കമ്പനികൾ പങ്കെടുക്കും
കുടുംബശ്രീ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ കോമഡി വനിത മെസ്സ്
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും