കൊലപാതകശ്രമവും സ്ത്രീത്വത്തെ അപമാനിക്കലും ഒടുവിൽ മനു മണിക്ക് കാപ്പ കുടുക്ക്, വിയ്യൂർ ജയിലിലേക്ക്
കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുമ്പാശ്ശേരി സ്വദേശി മനു മണിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
കൊലപാതകക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നെടുമ്പാശ്ശേരി: കൊലപാതകവും കൊലപാതകശ്രമവുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ മനു മണി (27) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി.യാണ് ഉത്തരവിട്ടത്.
നെടുമ്പാശ്ശേരി, കാലടി, ആലുവ ഈസ്റ്റ്, ഇടുക്കി ജില്ലയിലെ കാഞ്ഞാർ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ് മനു മണി. 2020-ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴംചിറ ഭാഗത്ത് വച്ച് അങ്കമാലി തുറവൂർ സ്വദേശി ജിസ്മോനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപമുള്ള കടയിൽ വച്ച് മനു മണിയും മറ്റ് പ്രതികളും ചേർന്ന് ബഹളമുണ്ടാക്കിയിരുന്നു. ഇത് ഒരു യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതിലുള്ള വിരോധത്താൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിലെ നടപടിയെ തുടർന്നാണ് ഇപ്പോൾ കാപ്പ ചുമത്തിയത്.
നെടുമ്പാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ പി.ജി. സാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.എസ്. അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.എ. ഷക്കീർ, എം.ടി. പ്രജിത്, എസ്. സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റോഡപകടങ്ങൾ തടയാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ
കേന്ദ്ര പെൻഷൻ പദ്ധതികൾ ഇനി പ്രധാനമന്ത്രി പേരിൽ
എക്സാലോജിക് കേസ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു
അതിഥി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മധുബനി ചിത്രകലാ പരിശീലനത്തിന് സമാപനം
സ്കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
വെറ്ററിനറി മൊബൈൽ യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം 
