പോലീസ് സ്റ്റേഷനിലെ അടി പടലം കളി അഭ്യാസങ്ങളുമായി ഗണപതിയും കൂട്ടരും ദീപക് ബാബു ചിത്രത്തിന് കൊച്ചിയിൽ തുടക്കം

ശ്രീഗോകുലം മൂവീസും ഡ്രീംസ് ഓഫ് അജയ് വാസുദേവും ചേർന്ന് നിർമ്മിക്കുന്ന അടി പടലം കളി അഭ്യാസം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി ഗോകുലം സ്റ്റുഡിയോസിൽ ആരംഭിച്ചു. നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.

പോലീസ് സ്റ്റേഷനിലെ അടി പടലം കളി അഭ്യാസങ്ങളുമായി ഗണപതിയും കൂട്ടരും ദീപക് ബാബു ചിത്രത്തിന് കൊച്ചിയിൽ തുടക്കം
അടി പടലം കളി അഭ്യാസം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി ഗോകുലം സ്റ്റുഡിയോസിൽ ആരംഭിച്ചു
പോലീസ് സ്റ്റേഷനിലെ അടി പടലം കളി അഭ്യാസങ്ങളുമായി ഗണപതിയും കൂട്ടരും ദീപക് ബാബു ചിത്രത്തിന് കൊച്ചിയിൽ തുടക്കം
പോലീസ് സ്റ്റേഷനിലെ അടി പടലം കളി അഭ്യാസങ്ങളുമായി ഗണപതിയും കൂട്ടരും ദീപക് ബാബു ചിത്രത്തിന് കൊച്ചിയിൽ തുടക്കം
പോലീസ് സ്റ്റേഷനിലെ അടി പടലം കളി അഭ്യാസങ്ങളുമായി ഗണപതിയും കൂട്ടരും ദീപക് ബാബു ചിത്രത്തിന് കൊച്ചിയിൽ തുടക്കം

​വയനാടൻ പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘അടി പടലം കളി അഭ്യാസം’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

കൊച്ചി: നർമ്മവും പ്രണയവും ആക്ഷനും ഒപ്പം ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കി റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘അടി പടലം കളി അഭ്യാസം’ പൂജയും ചിത്രീകരണവും കൊച്ചിയിൽ നടന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സകല അഭ്യാസങ്ങളുടേയും ഉറവിടമായ ഈ ചിത്രം നവാഗതനായ ദീപക് ബാബുവാണ് സംവിധാനം ചെയ്യുന്നത്. ജൂലൈ അഞ്ച് ഞായറാഴ്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്‌റ്റുഡിയോസിലാണ് ചിത്രീകരണത്തിന് തുടക്കമായത്.

​ശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രീംസ് ഓഫ് അജയ് വാസുദേവിന്റെ ബാനറിൽ പ്രമുഖ നിർമ്മാതാക്കളായ ശ്രീഗോകുലം ഗോപാലൻ, കൃഷ്‌ണമൂർത്തി, അജയ് വാസുദേവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബൈജൂ ഗോപാലനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ.

​സംവിധായകൻ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബു, കുമാരി എന്നിവർ ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജി. മാർത്താണ്ഡൻ, ഉദയ് കൃഷ്‌ണ, മാത്യു തോമസ്, വിഷ്ണു മോഹൻ, ജി.എസ്. വിജയൻ, മോഹൻ സീനുലാൽ, ഗണപതി, വിനീത് തട്ടിൽ, അമീൻ, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, സുരാജ്, നിധീഷ്, അശോകൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി.

​അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ. വാസുദേവൻ, ബി. രാധമ്മ, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികല എന്നിവർ ചേർന്ന് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണൻ, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവർ ചേർന്നാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.

​ഒരു ദിവസത്തെ കഥയുമായി വയനാടൻ പോലീസ് സ്റ്റേഷൻ

​വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം കൊണ്ട് നടക്കുന്ന ഉദ്വേഗഭരതവും ഹാസ്യമുണർത്തുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അവിടുത്തെ പോലീസ് സ്റ്റേഷനിൽ അപ്രതീക്ഷിതമായി എത്തിപ്പെടുന്ന മൂന്ന് ചെറുപ്പക്കാർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവരിലുണ്ടാകുന്ന മാറ്റങ്ങളും തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് സിനിമ സമ്മാനിക്കുന്നത്.

​ഗണപതി, അമീൻ, പ്രമുഖ സോഷ്യൽ മീഡിയ താരം ജിഷ്ണു, മാസ്റ്റർ അർണവ്, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, നോബി, സെന്തിൽ കൃഷ്‌ണ, പൂജപ്പുര രാധാകൃഷ്ണൻ, സാബു പ്രവ്ദീൻ, കുട്ടി അഖിൽ, അഖില, അശോകൻ, അനിരുദ്ധ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

​അനിരുദ്ധ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം. ഭാസ്ക്കറാണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ്- റിയാസ് കെ. ബദർ, സംഗീതം- ബിബിൻ അശോക്, കലാസംവിധാനം- നിമേഷ് എം. താനൂർ, മേക്കപ്പ്- മനോജ് മനു, കോസ്റ്റ്യും ഡിസൈൻ- വെങ്കി, ആക്ഷൻ സ്റ്റണ്ട്- സെൽവ, സ്റ്റിൽസ്- ഷെയ്ൻ സദൂക്ക.

​ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി. രവി എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. സുജയ് എസ്. കുമാർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറായും, റീസ് തോമസ്, ഷാഫിൻ സുൽഫിക്കർ എന്നിവർ അസ്സോസ്സിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ മാനേജർമാരായി രാഹുൽ കണ്ണൂർ, ആരോമൽ എന്നിവരും പ്രൊഡക്ഷൻ കൺട്രോളറായി സുരേഷ് മിത്രക്കരിയും പ്രവർത്തിക്കുന്നു. വയനാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.