ബിജുലാലിന്റെ മത്തി

ബിജുലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘മത്തി’ക്ക് കൊച്ചിയിൽ തുടക്കമായി ആകാശ് ലാൽ നായകൻ ​

ബിജുലാലിന്റെ  മത്തി
ബിജുലാലിന്റെ പാൻ ഇന്ത്യൻ ചിത്രം മത്തി
ബിജുലാലിന്റെ  മത്തി
ബിജുലാലിന്റെ  മത്തി
ബിജുലാലിന്റെ  മത്തി

ബിജുലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘മത്തി’ക്ക് കൊച്ചിയിൽ തുടക്കമായി; ആകാശ് ലാൽ നായകൻ

​കൊച്ചി: നാദബ്രഹ്മം, സൂര്യഗീതം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘മത്തി’യുടെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ ചിത്രത്തിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു. ടെലി മീഡിയ വിഷന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

​റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ‘മത്തി’. പരസ്പരം തിരിച്ചറിയാത്ത, വ്യത്യസ്ത സ്വഭാവക്കാരായ നാല് യുവാക്കളും അവരുടെ കാമുകിമാരും നടത്തുന്ന ഒരു യാത്രയും അതിനിടയിൽ സംഭവിക്കുന്ന ഉദ്വേഗഭരിതമായ കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബാലതാരമായി ശ്രദ്ധേയനായ ആകാശ് ലാലാണ് ചിത്രത്തിലെ നായകൻ. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾക്കൊപ്പം നൂറ്റിയമ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

​ചെമ്പിൽ അശോകൻ, സാലു കൂറ്റനാട്, ജീവ എന്നിവർക്കൊപ്പം നിർമ്മാതാവ് സന്തോഷ് പവിത്രവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരി 15-ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ തമിഴ്നാട്, കർണ്ണാടക, ഗോവ, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

​ഷിജു നമ്പ്യത്ത് (ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ), നീർവെയിൽ സിംഗ്, ഭാഗ്യരാജ് പറളി (സംഗീതം), ഷംനാദ്, സന്തോഷ് അഞ്ചൽ (ഛായാഗ്രഹണം), ഇർഫാൻ ഖാൻ (കൊറിയോഗ്രഫി) തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. പി.ആർ.ഒ: വാഴൂർ ജോസ്