വലതു വശത്തെ കള്ളൻ

ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ നിശബ്ദതയിലും വിസ്മയിപ്പിച്ച് ടീസർ ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്നു ​

വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ

ജീത്തു ജോസഫിന്റെ 'വലതു വശത്തെ കള്ളൻ': നിശബ്ദതയിലും വിസ്മയിപ്പിച്ച് ടീസർ; ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ

​കൊച്ചി: സംഭാഷണങ്ങളില്ലാതെ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ജീത്തു ജോസഫ് ചിത്രം 'വലതു വശത്തെ കള്ളൻ' ടീസർ പുറത്തിറങ്ങി. ബിജു മേനോൻ, ജോജു ജോർജ് എന്നിവരുടെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ടീസർ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു. ഒരു ഇമോഷണൽ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.

​വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ട് വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത ആത്മസംഘർഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുറഞ്ഞ കഥാപാത്രങ്ങളിലൂടെ അതീവ ഉദ്വേഗജനകമായ നിമിഷങ്ങളാണ് സംവിധായകൻ ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​ഡിനു തോമസ് ഈലാൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ശ്യാമപ്രസാദ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ജനുവരി 30-ന് ഗുഡ് വിൽ എന്റർടൈൻമെന്റ് തീയേറ്ററുകളിലെത്തിക്കും