നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30 ന് പരീക്ഷാർത്ഥികൾ രാവിലെ 7 ന് റിപ്പോർട്ട് ചെയ്യണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം
ഓഗസ്റ്റ് 30 ന് നടക്കുന്ന നീറ്റ് പിജി പരീക്ഷയോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്ന് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് നിർദേശം നൽകി.
നീറ്റ്-പി.ജി (NEET-PG 2026) പരീക്ഷ: പരീക്ഷാർത്ഥികൾ രാവിലെ 7ന് റിപ്പോർട്ട് ചെയ്യണം
എറണാകുളം: നീറ്റ് പിജി (NEET-PG 2026) പരീക്ഷ ആഗസ്റ്റ് 30 (ഞായറാഴ്ച) എറണാകുളം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ സമയം രാവിലെ ഒമ്പതു മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും റിപ്പോർട്ടിംഗ് സമയം രാവിലെ ഏഴു മണി മുതലും ആയിരിക്കും. വലിയ തോതിൽ പരീക്ഷാർത്ഥികൾ പങ്കെടുക്കുന്നതിനാൽ, പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ ഒരേസമയം വലിയ തോതിൽ വാഹനങ്ങൾ എത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമായേക്കാം. ആയതിനാൽ പരീക്ഷാർത്ഥികൾ രാവിലെ ഏഴു മണിയുടെ റിപ്പോർട്ടിംഗ് സമയം കണക്കിലെടുത്ത് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്ത് പരീക്ഷാകേന്ദ്രത്തിൽ നേരത്തേ തന്നെ എത്തിച്ചേരണമെന്ന് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. അവസാന നിമിഷത്തെ തിരക്കും ഗതാഗതക്കുരുക്ക് മൂലമുണ്ടാകാവുന്ന കാലതാമസവും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ ഭരണകൂടവും പോലീസും ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത-സുരക്ഷാ ക്രമീകരണങ്ങളുമായി പരീക്ഷാർത്ഥികൾ സഹകരിക്കണമെന്നും അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി
തുലാവർഷം എത്തുന്നു കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ ദസറയ്ക്ക് വർണ്ണാഭമായ തുടക്കം പത്ത് നാളുകൾ ആഘോഷരാവുകൾ 
