വാഴ രണ്ടാം ഭാഗം

വാഴ രണ്ടാം ഭാഗം ബയോപിക് ഓഫ് ബില്യൺ ബ്രോസ് ഏപ്രിൽ 2 ന് തിയേറ്ററുകളിലേക്ക് ​

വാഴ രണ്ടാം ഭാഗം
വാഴ രണ്ടാം ഭാഗം ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു

വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ഏപ്രിൽ 2-ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: സോഷ്യൽ മീഡിയയിലെ യുവതാരങ്ങളെ അണിനിരത്തി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച 'വാഴ'യുടെ രണ്ടാം ഭാഗം 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സവിൻ സ. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ വിപിൻ ദാസാണ്.

​പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ യുവനിരയ്ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഡബ്ല്യു.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

​അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മറ്റ് അണിയറപ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, കല: ബാബു പിള്ള, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്: അശ്വതി ജയകുമാർ, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പരസ്യകല: യെല്ലോ ടൂത്ത്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ: അരുൺ എസ് മണി, വിഷ്ണു സുജാതൻ, ആക്ഷൻ: കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ. ഐക്കൺ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്