വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഫെബ്രുവരി 20 ന് റിലീസ്
പ്രശസ്ത റാപ്പർ ചന്ദൻ ഷെട്ടി നായകനാകുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഫെബ്രുവരി 20 ന് റിലീസ് ചെയ്യും. അരുൺ അമുക്ത സംവിധാനം ചെയ്യുന്ന ഈ ക്യാമ്പസ് ആക്ഷൻ ത്രില്ലറിന്റെ വിശേഷങ്ങൾ അറിയാം
റാപ്പർ ചന്ദൻ ഷെട്ടി നായകനാകുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20-ന് തീയേറ്ററുകളിൽ
കൊച്ചി: കന്നഡയിലെ പ്രശസ്ത റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20-ന് പ്രദർശനത്തിനെത്തും. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നർ അരുൺ അമുക്തയാണ് സംവിധാനം ചെയ്യുന്നത്. സൻഹാ സ്റ്റുഡിയോ റിലീസും സ്നേഹം മൂവീസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
സോഷ്യൽ മീഡിയ താരങ്ങളെയും യുവപ്രതിഭകളെയും അണിനിരത്തിക്കൊണ്ട് ഒരുക്കുന്ന ചിത്രം സൗഹൃദം, പ്രണയം, തമാശ എന്നിവയ്‌ക്കൊപ്പം ഉദ്വേഗജനകമായ ത്രില്ലർ ഘടകങ്ങളും കോർത്തിണക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ഇതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുമാർ ഗൗഡയാണ് ഛായാഗ്രഹണം. അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു, സുനിൽ പുരാണിക് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പവൻ ഗൗഡ എഡിറ്റിംഗും വിജേത് കൃഷ്ണ, വാസു ദീക്ഷിത് എന്നിവർ സംഗീതവും നിർവ്വഹിക്കുന്നു. പി.ശിവപ്രസാദാണ് ചിത്രത്തിന്റെ പി.ആർ.ഒ.

