സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ
സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ എഴുത്തിലും അഭിനയത്തിലും തനിമയാർന്ന മുന്നേറ്റം
സാഹിത്യലോകത്ത് പെൺകരുത്തായി രേഖ ജോൺ; എഴുത്തിലും അഭിനയത്തിലും തനിമയാർന്ന മുന്നേറ്റം
മൂവാറ്റുപുഴ: അക്ഷരങ്ങളിലൂടെ വികാരങ്ങളെ തൊട്ടുണർത്തുകയും സ്ത്രീപക്ഷ കാഴ്ചപ്പാടുകൾക്ക് ജീവൻ നൽകുകയും ചെയ്യുന്ന എഴുത്തുകാരി രേഖ ജോൺ ശ്രദ്ധേയയാകുന്നു. കവിത, നോവൽ, അഭിനയം, ഡബ്ബിങ് തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രേഖ, മൂവാറ്റുപുഴയുടെ സാഹിത്യ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞു.
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കെ.പി. മോനിയുടെയും സ്റ്റെല്ലയുടെയും മകളായ രേഖ, സ്കൂൾ-കോളേജ് കാലഘട്ടത്തിൽ തന്നെ എഴുത്തിന്റെ ലോകത്ത് സജീവമായിരുന്നു. വിവാഹശേഷം ഭർത്താവ് ജോൺ മാത്യു നൽകിയ അകമഴിഞ്ഞ പിന്തുണയാണ് തന്റെ കലാജീവിതത്തിന് കരുത്തായതെന്ന് രേഖ പറയുന്നു.
2023-ൽ പുറത്തിറങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകമായ 'മഞ്ജരി'യിൽ (18404 പേജുകൾ) രേഖയുടെ രചന ഉൾപ്പെട്ടത് വലിയ അംഗീകാരമായി. 'മഷിപ്പീലികൾ' എന്ന കവിതാ സമാഹാരവും 'അപൂർവ്വ മുരളി' എന്ന ലഘുനോവലും വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 2024-ലെ അക്ഷരദീപം സാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തി.
അക്ഷരക്കൂട്ടായ്മയായ സാഹിതി സംഗമത്തിന്റെ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന രേഖ, കലാരംഗത്തും സജീവമാണ്. 'മൊള്ളി ദ വേ റ്റു ഹെൽ' എന്ന ലഘുചിത്രത്തിൽ അമ്മയുടെ വേഷം ശ്രദ്ധേയമായി അവതരിപ്പിച്ചു. നിലവിൽ ഒരു സിനിമാ തിരക്കഥയുടെ രചനയിലാണ് ഇവർ. അമ്മയുടെ പാത പിന്തുടർന്ന് മകൾ നീത ജോണും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നു എന്നത് ഈ കുടുംബത്തിന്റെ സാഹിത്യ പാരമ്പര്യത്തിന് മാറ്റുകൂട്ടുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
