​നിതിൻ രാജിന്റെ മരണം നീതി തേടി നാളെ സംസ്ഥാന വ്യാപക ഹർത്താൽ 52 ദലിത് സംഘടനകൾ നേതൃത്വം നൽകും

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാളെ കേരളത്തിൽ ഹർത്താൽ. 52 ദലിത് സംഘടനകൾ പങ്കെടുക്കുന്ന ഹർത്താലിന്റെ വിവരങ്ങൾ വായിക്കാം

​നിതിൻ രാജിന്റെ മരണം നീതി തേടി നാളെ സംസ്ഥാന വ്യാപക ഹർത്താൽ 52 ദലിത് സംഘടനകൾ നേതൃത്വം നൽകും
നിതിൻ രാജ്

നിതിൻ രാജിന്റെ മരണം: നീതി തേടി നാളെ സംസ്ഥാന വ്യാപക ഹർത്താൽ; 52 ദലിത് സംഘടനകൾ നേതൃത്വം നൽകും

​തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ദലിത് സംഘടനകൾ ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. നിതിൻ രാജ് ആക്‌ഷൻ കൗൺസിലിന്റെയും വിവിധ ദലിത്-ആദിവാസി സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം.

​വാഹനങ്ങൾ നിർബന്ധപൂർവ്വം തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആക്‌ഷൻ കൗൺസിൽ അറിയിച്ചു. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

​പ്രധാന ആവശ്യങ്ങൾ:

​നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുക.

​ജുഡീഷ്യൽ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തുക.

​രോഹിത് വെമുല നിയമം നടപ്പിലാക്കുക.

​അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക.

​നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക.

​അതേസമയം, കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയും കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആകെ 52 ദലിത് സംഘടനകളാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങുന്നത്.