കൃഷിയും സാങ്കേതികവിദ്യയും കൈകോർക്കുന്നു കാർഷിക പ്രതിസന്ധികൾക്ക് പരിഹാരവുമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല

കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്താൻ ലോകബാങ്ക് സഹായത്തോടെയുള്ള കേര പദ്ധതിയുടെ ഭാഗമായി അഗ്രി നെക്സ്റ്റ് ശില്പശാല സംഘടിപ്പിച്ചു.

കൃഷിയും സാങ്കേതികവിദ്യയും കൈകോർക്കുന്നു കാർഷിക പ്രതിസന്ധികൾക്ക് പരിഹാരവുമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല
കൃഷി വകുപ്പിന്റെ കേര പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാലയിൽ സംസ്ഥാന പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി.തമ്പി മുഖ്യ പ്രഭാഷണം നടത്തുന്നു.

​കാർഷിക പ്രതിസന്ധികൾക്ക് സ്റ്റാർട്ടപ്പ് കരുത്ത്: കൊച്ചിയിൽ 'അഗ്രി നെക്സ്റ്റ്' ശില്പശാല ശ്രദ്ധേയമായി

​കൊച്ചി: കേരളത്തിലെ കർഷകർ നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് നൂതന സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'അഗ്രി നെക്സ്റ്റ്' സ്റ്റാർട്ടപ്പ് പ്രശ്നനിർണ്ണയ ശില്പശാല ശ്രദ്ധേയമായി. ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കേര' (KERA) പദ്ധതിയുടെ ഭാഗമായി എറണാകുളം പാർക്ക് സെൻട്രലിലായിരുന്നു ശില്പശാല.

​കർഷകർ, ഗവേഷകർ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ എന്നിവരെ ഒരുമിച്ചിരുത്തി കൃഷിയിടങ്ങളിലെ വെല്ലുവിളികൾ ചർച്ച ചെയ്യുകയും അവയ്ക്ക് ഡിജിറ്റൽ പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. വന്യജീവി ആക്രമണം, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനം, കീടരോഗ നിർണ്ണയം തുടങ്ങിയവ ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.

​തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സാങ്കേതിക ആശയങ്ങൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി കേര പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം നൽകും. ഇതിനോടകം സംസ്ഥാനത്ത് നടന്ന അഞ്ചാമത്തെ ശില്പശാലയാണിത്. കേര തൃശൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ പി. ഉണ്ണിരാജ അധ്യക്ഷത വഹിച്ചു. സുരേഷ് സി. തമ്പി, ശ്രീബാല അജിത്ത്, ജോൺ ജോസഫ് തേറാട്ടിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.