നിയമസഭാ തിരഞ്ഞെടുപ്പ് പൊതുഅവധി ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല ​അവസാന തീയതി മാർച്ച് 23

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പൊതുഅവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയും അവധി ദിനങ്ങളും സംബന്ധിച്ച വിവരങ്ങൾ അറിയാം.

നിയമസഭാ തിരഞ്ഞെടുപ്പ് പൊതുഅവധി ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല ​അവസാന തീയതി മാർച്ച് 23
​അവസാന തീയതി മാർച്ച് 23

​പൊതുഅവധി ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല: രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പൊതുഅവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരമാണ് അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കുന്നതിന് വരണാധികാരികൾക്ക് വിലക്കുള്ളത്.

​മാർച്ച് 20 അവധി; പത്രിക സ്വീകരിക്കില്ല

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച (ഈദുൽ ഫിത്തർ/റംസാൻ) സംസ്ഥാന സർക്കാർ പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം വരണാധികാരികൾ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുകയില്ല.

​അവസാന തീയതി മാർച്ച് 23

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 (തിങ്കൾ) ആണ്. പത്രികാ സമർപ്പണത്തിന് ഇനി പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ഇതുസംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സമയബന്ധിതമായി പത്രികകൾ സമർപ്പിക്കുന്നുവെന്ന് പാർട്ടികൾ ഉറപ്പുവരുത്തണം.

​തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർച്ച് 16-ലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങൾ കർശനമായി പാലിച്ചായിരിക്കണം പത്രികാ സമർപ്പണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു