യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസ് സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും ശാസ്ത്രീയ തെളിവുകൾ നിർണായകം
യുവനടിയെ കാരവനിൽ വെച്ച് ലൈംഗികമായി അതിക്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്
യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും; ശാസ്ത്രീയ തെളിവുകൾ നിർണായകം
കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അടങ്ങുന്ന കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.
ഫോർട്ട്കൊച്ചി ആസ്പിൻവാളിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന സിനിമ ഷൂട്ടിങ്ങിനിടെ, കാരവനിൽ വെച്ച് രഞ്ജിത്ത് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിറ്റി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ, ഉദയംപേരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രണ്ടര മാസം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
മാർച്ച് 28-നാണ് നടിയുടെ പരാതി കമ്മീഷണർക്ക് ലഭിക്കുന്നത്. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, തടഞ്ഞുവെക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ജാമ്യത്തിലാണ്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചതിനെ തുടർന്ന് ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകൾ ശേഖരിക്കുന്നതിലായിരുന്നു പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരയുടെ കൃത്യമായ മൊഴി, സാക്ഷിമൊഴികൾ, സാഹചര്യത്തെളിവുകൾ എന്നിവയ്ക്ക് പുറമെ രഞ്ജിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകനെതിരെ മുൻപും സമാന സ്വഭാവമുള്ള പരാതികൾ ഉയർന്നിട്ടുണ്ടെന്ന വിവരവും അന്വേഷണസംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
