അനോമി
ഭാവനയുടെ വേഷപ്പകർച്ച ആകാംക്ഷ നിറച്ച് അനോമി ടീസർ പുറത്തിറങ്ങി
ഭാവനയുടെ വേഷപ്പകർച്ച; ആകാംക്ഷ നിറച്ച് 'അനോമി' ടീസർ പുറത്തിറങ്ങി
കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് ഫിലിം മേക്കർ അമൽ നീരദാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ റിലീസ് ചെയ്തത്. ഏറെ പക്വതയുള്ളതും ബോൾഡുമായ ലുക്കിൽ ഭാവന പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്.
ഒരു സൈക്കോ കില്ലറെ പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റായാണ് ഭാവന എത്തുന്നത്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിൽ നടൻ റഹ്മാനും ടീസറിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിക്കുന്നു. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെയാണ് പ്രമേയമാക്കുന്നത്.
ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം ഭാവന ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ഈ ചിത്രത്തിനായി സംഗീതമൊരുക്കുന്നു എന്നതും പ്രത്യേകതയാണ്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
