തലൈവർ തമ്പി തലൈമയിൽ
ജീവ ചിത്രം തലൈവർ തമ്പി തലൈമയിൽ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവീസ് ജനുവരി 15-ന് റിലീസ്
ജീവ ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവീസ്; ജനുവരി 15-ന് റിലീസ്
കൊച്ചി: തമിഴ് താരം ജീവയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘തലൈവർ തമ്പി തലൈമയിൽ’ ജനുവരി 15-ന് തിയേറ്ററുകളിലെത്തും. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷൻ പാർട്ണറായ ഡ്രീം ബിഗ് ഫിലിംസ് വഴിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
മലയാളികൾക്ക് പ്രിയപ്പെട്ട 'ഫാലിമി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ആക്ഷേപഹാസ്യത്തിന്റെ (Satire) അകമ്പടിയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നിതീഷ് സഹദേവിനൊപ്പം മലയാളികളായ സഞ്ജോ ജോസഫ്, അനുരാജ് ഒ.ബി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജീവയുടെ കരിയറിലെ 45-ാമത്തെ ചിത്രമാണിത്. തമ്പി രാമയ്യ, ഇളവരശ്, പ്രാർത്ഥന നാഥൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജുവും എഡിറ്റിംഗ് അർജുൻ ബാബുവും നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, പി.ആർ.ഓ: ഹെയിൻസ്.

