അമ്മ കുടുംബസംഗമം 2026 മോഹൻലാലിനെയും മമ്മൂട്ടിയെയും ആദരിച്ചു
കൊച്ചിയിൽ നടന്ന അമ്മ കുടുംബസംഗമം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, ടി.ജി രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
താരശോഭയിൽ ‘അമ്മ’ കുടുംബസംഗമം; മോഹൻലാലിനെയും മമ്മൂട്ടിയെയും ആദരിച്ചു
കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ (AMMA) 2026-ലെ കുടുംബസംഗമം വർണ്ണാഭമായ ചടങ്ങുകളോടെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കേന്ദ്രമന്ത്രിയും ‘അമ്മ’യിലെ ഒന്നാമത്തെ അംഗവുമായ സുരേഷ് ഗോപി സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ അധ്യക്ഷത വഹിച്ചു.
മലയാള സിനിമയിലെ ഇതിഹാസ താരങ്ങളെ ആദരിച്ചതായിരുന്നു ഇത്തവണത്തെ കുടുംബസംഗമത്തിലെ പ്രധാന ആകർഷണം. ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെയും, പത്മഭൂഷൺ ബഹുമതി കരസ്ഥമാക്കിയ മമ്മൂട്ടിയെയും സംഘടന പ്രത്യേകം ആദരിച്ചു. മുതിർന്ന നടൻ ടി.ജി രവിക്ക് സംഘടനയുടെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരൻ സ്വാഗതമാശംസിച്ച ചടങ്ങിൽ, മോഹൻലാൽ ‘അമ്മ’യുടെ പുതിയ ഭാരവാഹികളെ അനുമോദിച്ചു സംസാരിച്ചു. കായികരംഗത്തെ നേട്ടങ്ങളും ചടങ്ങിൽ ആഘോഷിക്കപ്പെട്ടു. ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ ‘അമ്മ’ വനിതാ ടീമിന്റെ ട്രോഫിയും ക്യാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആന്റണി മോഹൻലാലിന്റെ സാന്നിധ്യത്തിൽ സംഘടനയ്ക്ക് കൈമാറി. കായിക മത്സരങ്ങൾ, പാചക മത്സരം, വിവിധ കലാപരിപാടികൾ എന്നിവ സംഗമത്തിന് മാറ്റുകൂട്ടി
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
