താഴ്ചയിലേക്ക് പതിച്ചിട്ടും പോറലേറ്റില്ല പയർവള്ളി പടർപ്പുകൾ ജീവൻ കാത്തു, അമലഗിരിയിൽ അപകടം

പെരുവന്താനം അമലഗിരിയിൽ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

താഴ്ചയിലേക്ക് പതിച്ചിട്ടും പോറലേറ്റില്ല പയർവള്ളി പടർപ്പുകൾ ജീവൻ കാത്തു, അമലഗിരിയിൽ അപകടം
അമലഗിരിയിൽ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ

​പെരുവന്താനം: മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. പെരുവന്താനം അമലഗിരിക്കു സമീപം ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്ത്, ജോയി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

​മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമലഗിരിയിൽ വെച്ച് കാർ മറ്റൊരു വാഹനത്തിൽ തട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട് ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. കൊക്കയിലെ പയർവള്ളി പടർപ്പുകളിലേക്കാണ് കാർ വീണത്. ഇത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ കൊക്കയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ റോഡിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു.