കോസ്മിക് സാംസൺ വരുന്നു സന്ദീപ് പ്രദീപ് അഭിജിത് ജോസഫ് ഫാന്റസി ചിത്രം നവംബർ 27 ന് ആഗോള റിലീസ്
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സും ഡി ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന കോസ്മിക് സാംസൺ 2026 നവംബർ 27 ന് ആഗോള റിലീസായെത്തും. സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം അഭിജിത് ജോസഫാണ് സംവിധാനം ചെയ്യുന്നത്.
കോസ്മിക് സാംസൺ ആഗോള റിലീസ് നവംബർ 27-ന്: സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലേക്ക്
കൊച്ചി: യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'കോസ്മിക് സാംസൺ' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 നവംബർ 27-ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും.
'മിന്നൽ മുരളി', 'ആർ.ഡി.എക്സ്' തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. മാനുവൽ ക്രൂസ് ഡാർവിനാണ് ഡി ഗ്രൂപ്പ് ബാനറിലെ സഹനിർമ്മാതാവ്. 'ജോൺ ലൂതർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സഹരചയിതാവ് അഭികേർഷ് വസന്ത് ആണ്.
ഫാന്റസി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർഹീറോ അല്ലെങ്കിൽ ഫാന്റസി ചിത്രമായിരിക്കും ഇതെന്ന് ടീസർ സൂചന നൽകുന്നുണ്ടെങ്കിലും, കഥാപാത്രത്തിന്റെ സവിശേഷതകളോ കഥാപശ്ചാത്തലമോ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'പടക്കളം', 'എക്കോ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ. ബി എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'മിന്നൽ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
ദീപക് ഡി. മേനോൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിബി മാത്യു അലക്സ് ആണ് സംഗീത സംവിധാനം. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), ബിനോ ടി. ഏബ്രഹാം (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദസറ കണ്ണൂരിന്റെ വികാരമായി മാറി സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്
സംഗീത ലോകത്തുനിന്ന് അഭിനയത്തിലേക്ക് റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ യെല്ലമ്മ
സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു
കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അഹമ്മദ് കബീർ കാളിദാസ് കൂട്ടുകെട്ട് മെനി മെനി ഹാപ്പി റിട്ടേൺസ് വിതരണാവകാശം ഭാവന സ്റ്റുഡിയോസിന്
കോസ്മിക് സാംസൺ വരുന്നു സന്ദീപ് പ്രദീപ് അഭിജിത് ജോസഫ് ഫാന്റസി ചിത്രം നവംബർ 27 ന് ആഗോള റിലീസ്