ആലുവയിൽ അനധികൃതമായി താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ
ആലുവ പുളിഞ്ചോട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന അനധികൃതമായി താമസിച്ചുവന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവയിൽ അനധികൃതമായി താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
ആലുവ: വ്യാജ രേഖകളുണ്ടാക്കി അനധികൃതമായി താമസിച്ചുവന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരാണ് പിടിയിലായത്.
സ്വന്തം പൗരത്വം മറച്ചുവെച്ച് ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയാണ് ഇരുവരും കേരളത്തിൽ കഴിഞ്ഞുകൂടിയിരുന്നത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തു.
പോലീസ് അന്വേഷണത്തിൽ റോണി ഷെയ്ഖ് കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് താമസിച്ചിരുന്നത് എന്നും ഒൻപത് മാസം മുൻപാണ് കേരളത്തിലെത്തിയതെന്നും കണ്ടെത്തി. ഷക്കീൽ പത്ത് വർഷമായി പശ്ചിമ ബംഗാളിൽ താമസിച്ചുവരികയായിരുന്നു. നാല് മാസം മുൻപാണ് ഇയാൾ കേരളത്തിൽ എത്തിയത്.
സബ് ഇൻസ്പെക്ടർമാരായ ജോസി എം. ജോൺസൺ, രഞ്ജിത് മാത്യു, എ.എസ്.ഐ പി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ വിശദമായ അന്വേഷണം നടക്കുന്നത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
