എവർഗ്രീൻ സ്റ്റാർറഹ്മാന്റെ തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രം ഹഠാ ടീസർ തരംഗമാകുന്നു

എവർഗ്രീൻ സ്റ്റാർ റഹ്മാൻ നായകനാകുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം ഹഠാ യുടെ ടീസർ പുറത്തിറങ്ങി. യൂട്യൂബിൽ വൻ തരംഗമായി മാറുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തും

എവർഗ്രീൻ സ്റ്റാർറഹ്മാന്റെ തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രം ഹഠാ ടീസർ തരംഗമാകുന്നു
റഹ്മാന്റെ തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രം 'ഹഠാ'; ടീസർ തരംഗമാകുന്നു
എവർഗ്രീൻ സ്റ്റാർറഹ്മാന്റെ തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രം ഹഠാ ടീസർ തരംഗമാകുന്നു

എവർഗ്രീൻ സ്റ്റാർ റഹ്മാൻ നായകനാകുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ത്രില്ലർ 'ഹഠാ' തരംഗമായി ടീസർ

കൊച്ചി: എവർഗ്രീൻ സ്റ്റാർ റഹ്മാനെ നായകനാക്കി ഒരുങ്ങുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം 'ഹഠാ' (HATAH)-യുടെ ടീസർ പുറത്തിറങ്ങി യൂട്യൂബിൽ വൻ തരംഗമാകുന്നു. റിലീസ് ചെയ്ത് കേവലം ഒറ്റ ദിവസം കൊണ്ട് ഒന്നര മില്യണിലധികം കാഴ്ചക്കാരെ നേടാൻ ടീസറിനായി. സാങ്കേതിക തികവും ആകാംഷയുണർത്തുന്ന പശ്ചാത്തലവുമാണ് ടീസറിന് മികച്ച പ്രതികരണം നേടിക്കൊടുക്കുന്നത്.

​'അശ്വത്ഥാമ', '47 ഡേയ്സ്: ദി മിസ്റ്ററി അൺഫോൾഡ്സ്' എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അനുഷ് ഗോരക്കാണ് 'ഹഠാ'യുടെ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സാങ്കേതികപരമായി ഒട്ടേറെ പുതുമകളും സവിശേഷതകളും നിറഞ്ഞ ഈ ചിത്രത്തിന് ജെസിൻ ജോർജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. വാഗമൺ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

​പൗർണമി എൻ്റർപ്രൈസസും കെ. എ. പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ കുഷൂലു മദ്ദാല, തനൂജ പട്ടുസാമി, നമൃത എം. വി. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാൻ ലക്ഷ്യമിടുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.