ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് ഇനി ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധം
ടാങ്കർ ലോറികൾ വഴി കുടിവെള്ള വിതരണം നടത്താൻ ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി (NOC) നിർബന്ധമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ വൻ തുക പിഴയും നിയമനടപടിയും സ്വീകരിക്കും.
ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം; ജില്ലാ ഭൂജല അതോറിറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ
ഇടുക്കി: ടാങ്കര്‍ ലോറികള്‍ മുഖേന ബള്‍ക്ക് വാട്ടര്‍ സപ്ലൈ നടത്തുന്നതിന് ജില്ലാ ഭൂജല അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭൂജല വകുപ്പ് ഓഫീസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി സ്വകാര്യ ടാങ്കര്‍ ലോറികള്‍ മുഖേന ജലം വിതരണം ചെയ്യുന്നതിന് ഭൂജല അതോറിറ്റിയില്‍ നിന്ന് എന്‍.ഒ.സി നേടണം. ഇതിനായി 10,000 രൂപയാണ് ഫീസ്. എന്‍.ഒ.സിക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടാകും. മലിന ജലം ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്താല്‍ രണ്ട് ലക്ഷം രൂപയും രജിസ്ട്രേഷനില്ലാത്ത ടാങ്കര്‍ ലോറിക്ക് 50000 രൂപയും എന്‍.ഒ.സി പ്രകാരമല്ലാത്ത ഭൂജല ഉപയോഗത്തിന് ഒരു ലക്ഷം രൂപയും പിഴ ഈടാക്കും. കൂടാതെ ഭൂജല അതോറിറ്റി ചട്ടപ്രകാരമുള്ള നിയമ നടപടിയും സ്വീകരിക്കും.
ഭൂജല ഉപയോഗം ഫില്‍ട്രേഷന്‍ മുഖേന ജലഗുണനിലവാരമുറപ്പാക്കി അളവ് നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ഫ്ളോ മീറ്റര്‍ ഘടിപ്പിച്ച് ജില്ലാ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുകയും നിശ്ചിത ഭൂജല ഉപഭോഗത്തിന് ചാര്‍ജ് അടയ്ക്കുകയും വേണം.
ജല ഉപയോഗത്തിനായി നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഭൂജല സ്രോതസ്സുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് നടപടി. ബള്‍ക്ക് വാട്ടര്‍ സപ്ലൈക്കുള്ള അനുമതി ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം വിതരണം ചെയ്യാന്‍ പാടില്ല. ഇത്തരത്തില്‍ അനധികൃതമായി വെള്ളം വിതരണം ചെയ്താല്‍ പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും.
ഭൂജല ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ രേഖകളും അനുമതികളും ഉറപ്പാക്കേണ്ടതുണ്ട്. ടാങ്കര്‍ ലോറികള്‍ മുഖേന ജലവിതരണം നടത്തുന്നവര്‍ ബന്ധപ്പെട്ട ജില്ലാ ഭൂജല വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് എന്‍.ഒ.സി ഉള്‍പ്പെടെയുള്ള അനുമതികള്‍ നേടണം.
ശബരിമല തീർത്ഥാടനം ഭക്ഷ്യസുരക്ഷയും കുടിവെള്ള വിതരണവും ഉറപ്പാക്കും അവലോകന യോഗത്തിൽ നിർദേശവുമായി മന്ത്രി കെ. മുരളീധരൻ
ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും
അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ
സര്‍ക്കാര്‍ അഴിമതി തടയാൻ ജില്ലാ വിജിലന്‍സ് കമ്മിറ്റി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം
ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് ഇനി ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധം
യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദ്ദിച്ച് കവർച്ച സിനിമാ താരങ്ങളായ അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും അറസ്റ്റിൽ