പര്യത്തുകാവ് ഭൂമി തർക്കം തർക്കഭൂമിയിൽ തന്നെ 5 സെന്റ് നൽകണം വിട്ടുവീഴ്ചയില്ലാതെ സർക്കാർ, ജൂൺ 16 നകം പരിഹാരം

പര്യത്തുകാവ് ഭൂമി തർക്കത്തിൽ ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിയായ ജൂൺ 16 നകം എല്ലാവർക്കും സ്വീകാര്യമായ ശാശ്വത പരിഹാരമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. തർക്കഭൂമിയിൽ തന്നെ നിവാസികൾക്ക് അഞ്ച് സെന്റ് സ്ഥലവും വഴിസൗകര്യവും ഉറപ്പാക്കണമെന്ന് സർക്കാർ.

പര്യത്തുകാവ് ഭൂമി തർക്കം തർക്കഭൂമിയിൽ തന്നെ 5 സെന്റ് നൽകണം വിട്ടുവീഴ്ചയില്ലാതെ സർക്കാർ, ജൂൺ 16 നകം പരിഹാരം
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന യോഗം
പര്യത്തുകാവ് ഭൂമി തർക്കം തർക്കഭൂമിയിൽ തന്നെ 5 സെന്റ് നൽകണം വിട്ടുവീഴ്ചയില്ലാതെ സർക്കാർ, ജൂൺ 16 നകം പരിഹാരം
പര്യത്തുകാവ് ഭൂമി തർക്കം തർക്കഭൂമിയിൽ തന്നെ 5 സെന്റ് നൽകണം വിട്ടുവീഴ്ചയില്ലാതെ സർക്കാർ, ജൂൺ 16 നകം പരിഹാരം

​പര്യത്തുകാവ് ഭൂമി തർക്കം: ജൂൺ 16-നകം ഒത്തുതീർപ്പാകുമെന്ന് മന്ത്രി റോജി എം ജോൺ; ജനങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് നൽകാൻ സർക്കാർ നിർദ്ദേശം

കൊച്ചി: ഏറെ നാളായി നിലനിൽക്കുന്ന പര്യത്തുകാവ് ഭൂമി തർക്കത്തിൽ എല്ലാവർക്കും സ്വീകാര്യമായ പ്രായോഗിക പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​തർക്കഭൂമിക്ക് അധികം അകലെയല്ലാത്ത ഒരിടത്ത് പര്യത്തുകാവ് നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ തയ്യാറാണെന്ന് ശങ്കരൻ നായരുടെ കുടുംബം ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ തർക്കത്തിലായിരിക്കുന്ന ഭൂമിയിൽ തന്നെ നിവാസികൾക്ക് വീടുവെക്കാൻ അഞ്ച് സെന്റ് സ്ഥലവും ആവശ്യമായ വഴിസൗകര്യവും ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

​ഈ നിർദ്ദേശങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കാൻ ഇരുവിഭാഗവും ഇപ്പോൾ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള സമയപരിധിയായ ജൂൺ 16-ന് മുൻപ് തന്നെ കേസ് പൂർണ്ണമായി ഒത്തുതീർപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന സുപ്രധാന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്‌ സുദർശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, മറ്റ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.