സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറിയെന്ന് ജി. സുധാകരൻ എം.എൽ.എ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026 ലെ തിരുവോണം ബമ്പർ (BR 111) ലോട്ടറിയുടെ ജില്ലാതല പ്രകാശനം നടന്നു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിലയും നറുക്കെടുപ്പ് തീയതിയും അറിയാം.

സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറിയെന്ന് ജി. സുധാകരൻ എം.എൽ.എ
കേരള തിരുവോണം ബമ്പർ 2026 ടിക്കറ്റ് പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ
സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറിയെന്ന് ജി. സുധാകരൻ എം.എൽ.എ
സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറിയെന്ന് ജി. സുധാകരൻ എം.എൽ.എ

കേരളത്തിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സും സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറിയെന്ന് ജി. സുധാകരൻ എം.എൽ.എ. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ തിരുവോണം ബമ്പർ (BR -111) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനവും ഉദ്ഘാടനവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരളം മുന്നോട്ടുവെച്ച വിജയകരമായ പദ്ധതിയാണ് ഭാഗ്യക്കുറിയെന്നും ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എ.ഡി. തോമസ് എം.എൽ.എ അധ്യക്ഷനായി. സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമാണ് ലോട്ടറിയെന്നും, ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ലോട്ടറി വിൽപ്പനയിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ചടങ്ങിൽ ആദ്യ ടിക്കറ്റ് വിൽപ്പന നിർവ്വഹിച്ചു.

​ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ തിരുവോണം ബമ്പറിലൂടെ നൽകുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും, 25 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ മറ്റ് ആകർഷകമായ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26-നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്.

​നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, കൗൺസിലർ ഷേർളി ആന്റണി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.എസ്. അജിത്കുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ബെൻസി ജോസഫ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.