വോളിബോൾ സൗഹൃദ മത്സരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് വിജയം
47 ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക് മീറ്റിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി സംഘടിപ്പിച്ച സൗഹൃദ വോളിബോൾ മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീം വിജയികളായി.
വോളിബോൾ സൗഹൃദ മത്സരം: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് വിജയം
കോഴിക്കോട്: 47-ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക് ആന്റ് സ്‌പോർട്‌സ് മീറ്റ് 2026-ന്റെയും 'ഓപ്പറേഷൻ തൂഫാൻ' പ്രചാരണത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച സൗഹൃദ വോളിബോൾ മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമിന് വിജയം. ഐപിഎം അക്കാദമി വോളിബോൾ ടീമുമായി നടന്ന വാശിയേറിയ പോരാട്ടത്തിലാണ് റൂറൽ പോലീസ് ടീം വിജയം സ്വന്തമാക്കിയത്. ഐപിഎം അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി കായികതാരങ്ങളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മത്സരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് നിർവ്വഹിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പ്രതീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ വോളിബോൾ താരവും ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്ററുമായ റോയ് ജോസഫ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കോഴിക്കോട് റൂറൽ ഡിവൈഎസ്പി (സ്പെഷ്യൽ ബ്രാഞ്ച്) ജി. ബാലചന്ദ്രൻ, റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണാ ചന്ദ്രൻ, മുൻ ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റും ഐ.പി.എം അക്കാദമി ഡയറക്ടറുമായ കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക് 
