തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ

പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ (CBL) ചരിത്രത്തിലാദ്യമായി വനിതാ ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ വള്ളം മത്സരത്തിനിറങ്ങുന്നു.

തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ
പിറവം ജലോത്സവത്തിൽ പങ്കെടുക്കുന്ന സെന്റ് ജോസഫ് വള്ളത്തിന് നേതൃത്വം നൽകുന്ന ജാൻസി ഏലിയാസ്, അനുമോൾ എന്നിവർ മറ്റു അംഗങ്ങളോടൊപ്പം
തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ

പിറവം ജലോത്സവം വള്ളം നയിക്കാൻ ഇതാദ്യമായി പെൺ കരുത്

പിറവം :  മുവാറ്റുപുഴയാറിന്റെ ഒഴുക്കിനെതിരെ തുഴയെറിഞ്ഞു കരുത്ത് കാട്ടാൻ സെന്റ് ജോസഫ് എന്ന വള്ളം കുതിക്കുക പെൺ കരുത്തിന്റെ നേതൃത്വ പാടവത്തിൽ. ടൂറിസം വകുപ്പ് നാളെ (ഒക്ടോബർ 17) ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന പിറവം ചാമ്പ്യൻസ് ബോട്ടി ലീഗിൽ തൃപ്പാഴൂർ, പറവൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ് വള്ളം മുന്നേറുക ജാൻസി ഏലിയാസ്, അനുമോൾ എന്നിവരുടെ ക്യാപ്റ്റൻസിയിലാണ്.

പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്ത്രീകൾ നയിക്കുന്ന വള്ളം മത്സരത്തിനിറങ്ങുന്നത്. സി.ബി. എൽ. ന്റെ ഭാഗമായുള്ള ഒൻപത് ചുണ്ടൻ വള്ളങ്ങളും പ്രാദേശിക വള്ളംകളിയുടെ ഭാഗമായുള്ള എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുമാണ് വാശിയേറിയ മത്സരത്തിൽ മാറ്റുരയ്ക്കുക. കരുത്തരായ ഇരുട്ടുകുത്തി വള്ളങ്ങൾക്കൊപ്പമാണ് സെന്റ് ജോസഫ് മത്സരത്തിനിറങ്ങുന്നത്. 

ചുണ്ടൻ വള്ളങ്ങൾ വിഭാഗത്തിൽ ആരോമ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയ്യപുരം ചുണ്ടൻ, മേൽപ്പാടം ചുണ്ടൻ, നിരണം ചുണ്ടൻ, ആർപ്പൂക്കര ചുണ്ടൻ, ചെറുതന ചുണ്ടൻ, പുണ്യാളൻ നിരണം ചുണ്ടൻ, തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ബി ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തിൽ ശരവണൻ, താണിയൻ, ഗോതുരുത്ത്‌പുത്രൻ, ഗരുഡൻ, പോഞ്ഞനത്തമ്മ,സെന്റ്റ് സെബാസ്റ്റ്യൻ, പുത്തൻപറമ്പിൽ,സെന്റ് ജോസഫ് എന്നീ വള്ളങ്ങളും പോരിനിറങ്ങും ഇറങ്ങും. നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് സി.ബി.എല്ലിന്റെ മുഖ്യ വേദി. കളമ്പൂർ (പാഴൂർ ഈസ്റ്റ്) ആറ്റുതീരം പാർക്കിനടുത്താണ് മത്സര തുടക്കം. പിറവം പാലത്തിനോട് ചേർന്നാണ് അവസാന പോയിന്റ്. പാലം മുതൽ താഴേക്ക് ഒരു കിലോമീറ്ററോളം നീളുന്നതാണ് ട്രാക്ക്.