സേവന പദ്ധതികളോടെ കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു തയ്യൽ മെഷീനുകളും തണലൊരുക്കാൻ വീടും നൽകി മാതൃകയായി

കുമരംപുത്തൂർ ലയൺസ് ക്ലബ്ബിന്റെ 2026 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും തയ്യൽ മെഷീൻ വിതരണം, ഭവന നിർമാണം ഉൾപ്പെടെയുള്ള വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

സേവന പദ്ധതികളോടെ കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു തയ്യൽ മെഷീനുകളും തണലൊരുക്കാൻ വീടും നൽകി മാതൃകയായി
കുമരംപുത്തൂർ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും തയ്യൽ മെഷീൻ വിതരണം, ഭവന നിർമാണം ഉൾപ്പെടെയുള്ള വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
സേവന പദ്ധതികളോടെ കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു തയ്യൽ മെഷീനുകളും തണലൊരുക്കാൻ വീടും നൽകി മാതൃകയായി

സേവന പദ്ധതികളോടെ കുമരംപുത്തൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു; തയ്യൽ മെഷീനുകളും തണലൊരുക്കാൻ വീടും നൽകി മാതൃകയായി

പാലക്കാട് : വേറിട്ട സേവന പദ്ധതികളുടെ പ്രഖ്യാപനങ്ങളോടെ കുമരംപുത്തൂർ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രൗഢിയോടെ നടന്നു. കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് 318D സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ സി.എ. വിമൽ വേണു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു.

​വിവിധ സേവന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് വിജിലൻസ് എസ്.പി. ഫിറോസ് എം. ഷെഫീഖ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318D-I സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ (ഇലക്ട്) ഡോ. കൊച്ചു എസ്. മണി മുഖ്യാതിഥിയായി പങ്കെടുത്തു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വദാനവും അദ്ദേഹം ചടങ്ങിൽ നിർവഹിച്ചു.

​പച്ചപ്പും പരിസ്ഥിതി സൗഹൃദവും ഉയർത്തി 'ഗ്രീൻ മീറ്റിംഗ്'

പരിസ്ഥിതി സംരക്ഷണത്തിന്റെയും "ഗ്രീൻ മീറ്റിംഗ്" സന്ദേശത്തിന്റെയും ഭാഗമായി ചടങ്ങിൽ പങ്കെടുത്ത അതിഥികളെ പഴവർഗ്ഗ തൈകൾ നൽകിയാണ് ഭാരവാഹികൾ സ്വീകരിച്ചത്. മനുഷ്യർക്കൊപ്പം പക്ഷി-മൃഗാദികൾക്കും മറ്റ് ജീവജാലങ്ങൾക്കും ഭക്ഷണസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള "Food For All" പദ്ധതിയുടെ സന്ദേശവും ചടങ്ങിൽ പങ്കുവെച്ചു.

​കാരുണ്യഹസ്തവുമായി ലയൺസ് ക്ലബ്ബ്

സാമൂഹിക പ്രതിബദ്ധത മുൻനിർത്തി അർഹരായവർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. ക്ലബ്ബ് മുൻകൈയെടുത്ത് പുനർനിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും, പാലിയേറ്റീവ് കെയർ കേന്ദ്രത്തിലേക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.

​ക്ലബ് പ്രസിഡന്റ് ലയൺ മധുസൂദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി, ഗ്രാമപഞ്ചായത്തംഗം റാഫി മൈലം കോട്ടിൽ, കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ.കെ. അബ്ദുൾ അസീസ്, ജി.എൽ.ടി. കോർഡിനേറ്റർ ലയൺ പ്രശാന്ത് മേനോൻ, റീജൺ ചെയർപേഴ്സൺ ലയൺ ദേവദാസ് നരിപ്പിലിയങ്ങാട്, ഡോ. ലയൺ ഷിബു, ലയൺ പ്രമോദ്, സോൺ ചെയർപേഴ്സൺ ലയൺ ഷൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​പുതിയ ഭാരവാഹികൾ:

2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി താഴെ പറയുന്നവർ ചുമതലയേറ്റു:

​പ്രസിഡന്റ്: ലയൺ റസാക്ക് കെ.വി.ആർ.

​വൈസ് പ്രസിഡന്റുമാർ: ലയൺ ബൈജു ബി. നായർ, ലയൺ രവിചന്ദ്രൻ

​സെക്രട്ടറി: ലയൺ മുരളി കെ.

​ജോയിന്റ് സെക്രട്ടറിമാർ: ലയൺ നിഖിൽ പി.ജി., ലയൺ സാജു ജേക്കബ്

​ട്രഷറർ: ലയൺ സിബിൻ ഹരിദാസ്

​ഏരിയ ചെയർപേഴ്സൺ: ലയൺ അനില സിബിൻ

​മാർക്കറ്റിംഗ് ചെയർപേഴ്സൺ: ലയൺ മുജീബ് മല്ലിയിൽ

​സർവീസ് ചെയർപേഴ്സൺ: ലയൺ സുരേഷ്

​മെമ്പർഷിപ്പ് ചെയർപേഴ്സൺ: ലയൺ പ്രവീൺ

​പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങിൽ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു