​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം

ദേശീയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടവുമായി കേരളാ ടീം. പൂനെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 55 പ്ലസ് വിഭാഗത്തിലാണ് കേരളം സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.

​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം
​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം
​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം
​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം
​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത് മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം

​പൂനെയിൽ കേരളത്തിന്റെ വിജയക്കരുത്ത്; മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം

​പൂനെ: ദേശീയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടവുമായി കേരളാ ടീം. പൂനെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 55 പ്ലസ് വിഭാഗത്തിലാണ് കേരളം സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഈ വിജയം മാറി.

​ദുൽഖർ സൽമാന്റെ നിർമ്മാണക്കമ്പനിയായ വേഫെറർ ഫിലിംസ് വരാനിരിക്കുന്ന "ഐ ആം ഗെയിം" (I Am Game) എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഇത്തവണ കേരളാ ടീമിനെ സ്പോൺസർ ചെയ്തത്. ചിത്രത്തിന്റെ ടൈറ്റിൽ ആലേഖനം ചെയ്ത ജേഴ്സി അണിഞ്ഞാണ് കേരള താരങ്ങൾ കളത്തിലിറങ്ങിയത്. കായിക പശ്ചാത്തലത്തിലുള്ള സിനിമയുടെ പ്രമോഷനൊപ്പം കേരളത്തിലെ മാസ്റ്റേഴ്സ് താരങ്ങൾക്ക് നൽകിയ പിന്തുണയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

​നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം', ദുൽഖർ സൽമാന്റെ കരിയറിലെ 40-ാം ചിത്രമാണ്. ആന്റണി വർഗീസ്, മിഷ്കിൻ, കതിർ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന് വേണ്ടിയാണ് വേഫെറർ ഫിലിംസും ജോം വർഗീസും ചേർന്ന് ഹാൻഡ്ബോൾ ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.