കായികമേള കുരുന്നുകൾക്ക് സ്വപ്നങ്ങളിലേക്കുള്ള പ്രചോദനം സ്വർണക്കപ്പ് പ്രയാണത്തിന് ആവേശോജ്ജ്വല സ്വീകരണം
68 ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള സ്വർണക്കപ്പ് പ്രയാണത്തിന് എറണാകുളം ജില്ലയിൽ ആവേശകരമായ സ്വീകരണം നൽകി. അങ്കമാലിയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് പ്രയാണത്തിന് ഊഷ്മള സ്വീകരണം കായികമേള കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും വലിയ സ്വപ്നങ്ങളിലേക്ക് നയിക്കാനുമുള്ള പ്രചോദനം: കെ ജി രാധാകൃഷ്ണൻ
അങ്കമാലി : തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പ് പ്രയാണത്തിന് എറണാകുളം ജില്ല ഊഷ്മള സ്വീകരണം നൽകി. കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി വിജയികൾക്ക് സമ്മാനിക്കുന്നതിനുള്ള സ്വർണക്കപ്പുമായുള്ള യാത്ര ജില്ലയിൽ എത്തിയപ്പോൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കായികമേളയുടെ സ്വർണക്കപ്പ് പ്രയാണത്തെ സ്വീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ പറഞ്ഞു. കുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനുമുള്ള പ്രചോദനമാണ് ഇത്തരം കായികമേളകളെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ബൗദ്ധിക വികാസത്തിനൊപ്പം കലാ, കായിക, ശാസ്ത്ര മേഖലകളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും അവർക്ക് അർഹമായ അംഗീകാരം നൽകുന്നതും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇക്കാര്യത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും കുട്ടികളുടെ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സികൾ വിതരണം ചെയ്തതായും ചടങ്ങിൽ അറിയിച്ചു.
അങ്കമാലി ഹോളി ഫാമിലി ഹൈ സ്കൂളൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ വിൽസൺ മുണ്ടാടൻ, നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത ദിലീപ്, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലെക്സി ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.
കായികമേള കുരുന്നുകൾക്ക് സ്വപ്നങ്ങളിലേക്കുള്ള പ്രചോദനം സ്വർണക്കപ്പ് പ്രയാണത്തിന് ആവേശോജ്ജ്വല സ്വീകരണം
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് പ്രിൻസ് നോബിളിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം
മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎ വേട്ട ഒളിവിലായിരുന്ന രണ്ടാം പ്രതിയും പിടിയിൽ
ചാർമിനാറും രാമോജിയും കാണാൻ ഇനി കെ.എസ്.ആർ.ടി.സിയിൽ പോകാം തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം
ആലുവ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം
കലയ്ക്കും ജീവകാരുണ്യത്തിനും മുൻഗണന തിരുവില്വാമല ഗോപി സ്മാരക ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു