നെഹ്റു ട്രോഫി വള്ളംകളി തുഴത്താളം ഫോട്ടോ പ്രദർശനം ആരംഭിച്ചു
72 ാമത് നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ആലപ്പുഴയിൽ തുഴത്താളം 2026 ഫോട്ടോ പ്രദർശനം ആരംഭിച്ചു. നഗരസഭാ അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്ത പ്രദർശനം ഓഗസ്റ്റ് 22 വരെ തുടരും.
നെഹ്റു ട്രോഫി വള്ളംകളി: 'തുഴത്താളം' ഫോട്ടോ പ്രദർശനം ആരംഭിച്ചു
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി സംഘടിപ്പിച്ച 'തുഴത്താളം 2026' ഫോട്ടോ പ്രദർശനത്തിന് തുടക്കമായി. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ മോളി ജേക്കബ് പ്രദർശനം ഉദ്ഘാടനം ചെയ്തു. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശനിമിഷങ്ങളും കുട്ടനാടിന്റെ പ്രകൃതിസൗന്ദര്യവും ഗ്രാമജീവിതവും പകർത്തിയ 80-ലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
ആലപ്പുഴ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൻ.ടി.ബി.ആർ പബ്ലിസിറ്റി കമ്മിറ്റി, മോഹനൻ പരമേശ്വരൻ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലെ 12 മാധ്യമ ഫോട്ടോഗ്രാഫർമാർ വിവിധ കാലങ്ങളിൽ പകർത്തിയ അപൂർവ്വ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രദർശനം ഓഗസ്റ്റ് 22 വരെ തുടരും.
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എ.എം നൗഫൽ, സി. ജ്യോതിമോൾ, നഗരസഭാംഗം ബെന്നി ജോസഫ്, പ്രസ് ക്ലബ് അംഗങ്ങളായ സി. ബിജു, നിഖിൽ രാജ്, സജിത്ത് ബാബു, പി.ആർ സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
