വോട്ട് രേഖപ്പെടുത്തുന്നവർക്ക് 1 രൂപയ്ക്ക് പുട്ടുപൊടി സപ്ലൈകോയുടെ വോട്ടു ചെയ്യൂ, പുട്ടടിക്കൂ ഓഫർ
തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് പുട്ടുപൊടി നൽകുന്ന പ്രത്യേക ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഇത് ലഭ്യമാകും.
വോട്ട് ചെയ്യൂ, 'പുട്ടടിക്കൂ'; വോട്ടർമാർക്കായി സപ്ലൈകോയുടെ വേറിട്ട ഓഫർ
തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി സ്വന്തമാക്കാം. ജില്ലാ ഭരണകൂടം, സ്വീപ് (SVEEP), സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്‌ലൈനോടെയാണ് ഈ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം ഔട്ട്‌ലെറ്റുകളിൽ പരിശോധിക്കും. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപ നിരക്കിൽ പുട്ടുപൊടി ലഭിക്കുന്നത്. ജനങ്ങളിൽ വോട്ടിംഗിനോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനാണ് ഇത്തരമൊരു മാതൃകാപരമായ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
