നാളെ സണ്‍ഡേ സ്കൂളുകള്‍ മതബോധന ക്ലാസുകളും ട്യൂഷന് സെന്ററുകളും പ്രവര്‍ത്തിക്കില്ല
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മദ്രസകള്‍, സണ്‍ഡേ സ്കൂളുകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവയ്ക്ക് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി.
കോഴിക്കോട് ജില്ലയില്‍ നാളെ മതബോധന ക്ലാസുകളും ട്യൂഷന് സെന്ററുകളും പ്രവര്‍ത്തിക്കില്ല; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാളെ (ഓഗസ്റ്റ് 2, ഞായര്‍) ജില്ലയിലെ എല്ലാ മദ്രസകളും സണ്‍ഡേ സ്കൂളുകളും മറ്റ് മതബോധന ക്ലാസുകളും ട്യൂഷന് സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കുട്ടികള്‍ക്കായുള്ള ഓഫ്ലൈന് പഠന-പരിശീലന ക്ലാസുകള്‍ക്ക് ജില്ലയില്‍ പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാല്‍ ജില്ലയിലെ ജലാശയങ്ങളിലേക്കുള്ള പ്രവേശനത്തിനും കര്‍ശന നിയന്ത്രണമുണ്ട്. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ എന്നിവയുള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് പൊതുജനങ്ങളും വിനോദസഞ്ചാരികളും പ്രവേശിക്കുന്നതിനും നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടര്‍ച്ചയായി നാല് ഗ്രീന്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് വരെ ഈ ജാഗ്രതാ നിര്‍ദേശങ്ങളും വിലക്കുകളും തുടരുന്നതാണ്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയോ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയും (BNS) പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
