നാനിയും കീർത്തി സുരേഷും ചേർന്ന് തകർത്താടി ദ പാരഡൈസ്ലെ ‘യേഷനഗുല’ ഗാനം തരംഗമാകുന്നു

നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ രണ്ടാം ഗാനം ‘യേഷനഗുല’ പുറത്തിറങ്ങി. അനിരുദ്ധ് സംഗീതം നൽകിയ ചിത്രം 2026 സെപ്റ്റംബർ 24 ന് ആഗോള റിലീസായെത്തും.

നാനിയും കീർത്തി സുരേഷും ചേർന്ന് തകർത്താടി ദ പാരഡൈസ്ലെ ‘യേഷനഗുല’ ഗാനം തരംഗമാകുന്നു
നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്തിറങ്ങി

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; സെപ്റ്റംബർ 24 ന് റിലീസ്

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ രണ്ടാം ഗാനം ‘യേഷനഗുല’ പുറത്തിറങ്ങി. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കാസർല ശ്യാം ആണ് വരികൾ രചിച്ചിരിക്കുന്നത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം 2026 സെപ്റ്റംബർ 24-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ഡല്ലാസിൽ നടന്ന അനിരുദ്ധ് രവിചന്ദറിന്റെ മ്യൂസിക് കോൺസെർട്ടിനിടെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് ഗാനം ലോഞ്ച് ചെയ്തത്. നായകൻ നാനിയുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ആവേശം പകർന്നു. ഓഗസ്റ്റ് 29 മുതൽ ഗാനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ആട്ട സന്ദീപ് നൃത്ത സംവിധാനം നിർവഹിച്ച ഈ ഗാനത്തിൽ നാനിയും കീർത്തി സുരേഷും അവതരിപ്പിക്കുന്ന ചുവടുകളാണ് പ്രധാന ആകർഷണം. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ‘ദ പാരഡൈസ്’ൽ ‘ജദാൽ’ എന്ന മാസ്സ് കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം രാഘവ് ജൂയൽ ‘വിക്രം മാലിക്’ എന്ന വില്ലൻ കഥാപാത്രമായെത്തുന്നു.

സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.